അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഫോക്സ്‌കോണ്‍ ഈ വര്‍ഷം ഇന്ത്യയില്‍ ഇലക്ട്രിക് വാഹന ഫാക്ടറി സ്ഥാപിച്ചേയ്ക്കും

ന്യൂഡല്‍ഹി: തായ്വാനീസ് കരാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്‌കോണ്‍ ഈ വര്‍ഷം ഇന്ത്യയില്‍ ഇലക്ട്രിക് വാഹന (ഇവി) നിര്‍മ്മാണ ഫാക്ടറി സ്ഥാപിച്ചേയ്ക്കും. ശുദ്ധ എനര്‍ജി പദ്ധതികള്‍ക്കായി നിരവധി ആനുകൂല്യങ്ങളാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്നത്. അത് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണിയെ തൃപ്തിപ്പെടുത്തുന്ന ഇവി ഇരുചക്ര വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് കമ്പനി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഫോക്സ്‌കോണിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിനെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.പദ്ധതികളെക്കുറിച്ച് ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ പ്രതിനിധി സംഘം തായ് വാനിലെ ഫോക്സ്‌കോണ്‍ ഓഫീസ് സന്ദര്‍ശിക്കും.

കഴിഞ്ഞവര്‍ഷം ഇന്ത്യ സന്ദര്‍ശിച്ച ഫോക്സ്‌കോണിന്റെ ഉന്നത ഉദ്യോഗസ്ഥരോട് ഇന്ത്യന്‍ പ്രതിനിധികള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഫാക്ടറി സ്ഥാപിക്കാനുള്ള സൗകര്യങ്ങളൊരുക്കാമെന്ന്
മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ അറിയിക്കുകയും ചെയ്തു.

X
Top