അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

700 മില്യണ്‍ ഡോളര്‍ നിക്ഷേപം, റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഫോക്‌സ്‌കോണ്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി ”സമയ ബന്ധിതവും നിര്‍ണ്ണായകവുമായ കരാറുകളില്‍” പ്രവേശിച്ചിട്ടില്ലെന്ന് തായ്വാനീസ് നിര്‍മ്മാണ കരാര്‍ ഭീമനായ ഫോക്സ്‌കോണ്‍. ‘അതേസമയം ഇക്കാര്യത്തില്‍ ‘ചര്‍ച്ചകളും അവലോകനങ്ങളും’ നടക്കുന്നുണ്ട്. മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്ന തുകകള്‍ ഫോക്‌സ്‌കോണ്‍ പുറത്തുവിട്ടവയല്ലെന്നും കമ്പനി അറിയിക്കുന്നു.

ബെംഗളൂരുവില്‍ 700 മില്യണ്‍ ഡോളര്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ ഫോക്‌സ്‌കോണ്‍ കരാറില്‍ ഒപ്പുവച്ചതായി ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇക്കാര്യം സ്ഥിരീകരിച്ചു. ഫോക്സ്‌കോണുമായി കരാറില്‍ ഒപ്പുവെക്കുന്നതായി തെലങ്കാന സര്‍ക്കാരും പ്രഖ്യാപിച്ചു.

നിക്ഷേപം ഒരുലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്നായിരുന്നു തെലങ്കാന ഐടി മന്ത്രി കെടി രാമറാവുവിന്റെ ട്വീറ്റ്. ‘ചെയര്‍മാന്‍ സിമാന്‍ യംഗ് ലിയുവുമായുള്ള വിശദമായ ചര്‍ച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് വന്‍ നിക്ഷേപം നടത്താന്‍ പ്രമുഖ ഇലക്ട്രോണിക്‌സ് സ്ഥാപനമായ ഫോക്സ്‌കോണുമായി കരാര്‍ ഒപ്പുവച്ചു. ഇത് 1 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബെംഗളൂരു ഇന്റര്‍ എയര്‍പോര്‍ട്ടിന് സമീപം 300 ഏക്കര്‍ ഭൂമി അനുവദിച്ചു,’ എന്ന് ബസവരാജ് ബൊമ്മൈയും പറഞ്ഞു.

എന്നാല്‍ ആപ്പിള്‍ ഐഫോണുകളുടെ പ്രധാന അസംബ്ലറായ ടെക് ഭീമന്‍, മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത തുകകള്‍ നിഷേധിച്ചു. അതേസമയം അര്‍ദ്ധചാലകങ്ങള്‍, ഇവികള്‍ തുടങ്ങിയ പുതിയ മേഖലകളില്‍ സഹകരണം തേടാന്‍ ഫോക്സ്‌കോണ്‍ ചെയര്‍മാന്‍ യംഗ് ലിയു ഇന്ത്യയിലെത്തിയിട്ടുണ്ട്.

X
Top