1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകുംഹോർമുസ് അടച്ചത് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കു മാത്രമെന്ന് ഇറാൻഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽഡിഎ കുടിശ്ശിക എട്ടു ഗഡുക്കളായി പിഎഫിലേക്ക്മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചു

ഭാരത് എഫ്‌ഐഎച്ചിന്റെ ഐപിഒ ഉടനെയില്ലെന്ന് ഫോക്‌സ്‌കോണ്‍

ന്യൂഡല്‍ഹി: തങ്ങളുടെ ഇന്ത്യ യുണിറ്റായ ഭാരത് എഫ്‌ഐഎച്ചിന്റെ ഐപിഒ നീട്ടിവയ്ക്കുകയാണെന്ന് ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ്. വിപണി സാഹചര്യങ്ങള്‍ പ്രതികൂലമായതാണ് കാരണം. സാഹചര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ നിര്‍ദ്ദിഷ്ട ഐപിഒ നടത്തുമെന്നറിയിച്ച കമ്പനി, പക്ഷെ ഒരു നിശ്ചിത തീയതി പറയാന്‍ തയ്യാറായിട്ടില്ല.

സിയോമി, നോക്കിയ ഫോണ്‍ നിര്‍മ്മാതാക്കളായ ഭാരത് എഫ്‌ഐഎച്ച് ജൂണിലാണ് സെബിയില്‍ നിന്നും ഐപിഒ അനുമതി കരസ്ഥമാക്കിയത്. 5000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടത്. 2502 കോടി രൂപയുടെ ഓഹരികള്‍ വിപണിയിലെത്തിക്കുന്ന ഫ്രഷ് ഇഷ്യൂവും പ്രമോട്ടര്‍ഗ്രൂപ്പായ ഫോക്‌സ്‌കോണിന്റെ അുബന്ധസ്ഥാപനമായ വണ്ടര്‍ഫുള്‍ സ്റ്റാഴ്‌സിന്റെ 2502 കോടി രൂപ ഓഹരി വിപണിയിലെത്തിക്കുന്ന ഓഫര്‍ ഫോര്‍ സെയ്‌ലുമായിരുന്നു നടത്താന്‍ ഉദ്ദേശിച്ചത്.

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ സേവന ദാതാക്കളാണ് തങ്ങളെന്ന് കമ്പനി ഡ്രാഫ്റ്റ് രേഖയില്‍ അവകാശപ്പെടുന്നു. ഈ രംഗത്ത് 15 ശതമാനം വിപണിവിഹതമാണ് രേഖകള്‍പ്രകാരം കമ്പനിയ്ക്കുള്ളത്.തമിഴ് നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കാപസുകളിലാണ് കമ്പനി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണിന് പുറമെ ഇലക്ട്രോണിക്ക് വാഹനങ്ങള്‍, ടെലിവിഷനുകള്‍, മറ്റു ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ കൂടി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തായ് വാന്‍ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് തായ് വാന്‍ കോര്‍പ്പറേഷന്‍ എന്ന ഒരു അനുബന്ധ സ്ഥാപനവും കമ്പനിയ്ക്കുണ്ട്.

X
Top