ഇന്ത്യയിലെ സ്വകാര്യ നിക്ഷേപം അടുത്ത അഞ്ച് വര്‍ഷത്തില്‍ 800-850 ബില്യണ്‍ ഡോളറാകും: എസ്ആന്റ്പിആഗസ്റ്റിൽ കൊച്ചി മെട്രോ ഉപയോഗിച്ചത് 34.10 ലക്ഷം യാത്രക്കാർവിഷൻ 2031: കേരളത്തിന്റെ ഭാവി വികസന പാത നിർണയിക്കാൻ സെമിനാർഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപ

ഇന്ത്യയില്‍ നാലാമത്തെ ആപ്പിള്‍ സ്റ്റോര്‍ വരുന്നു

പുണെ: ഇന്ത്യയില്‍ നാലാമത്തെ റീട്ടെയില്‍ സ്റ്റോർ പ്രഖ്യാപിച്ച്‌ ആപ്പിള്‍. പുണെയിലെ കൊറേഗാവ് പാർക്കിലെ പുതിയ സ്റ്റോർ സെപ്റ്റംബർ നാലിന് തുറക്കും. ബെംഗളൂരുവിലെ ഹെബ്ബാലില്‍ മൂന്നാമത്തെ സ്റ്റോർ പ്രഖ്യാപിച്ച്‌ ദിവസങ്ങള്‍ക്കുള്ളിലാണ് അടുത്ത സ്റ്റോർ കമ്പനി പ്രഖ്യാപിച്ചത്.

സെപ്റ്റംബറില്‍ ഐഫോണ്‍ 17 സീരീസിന്റെ അവതരണ പരിപാടി നടക്കുന്നതിന് മുന്നോടിയായി പുതിയ റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിക്കാനാണ് നീക്കം. കൊറേഗാവ് പാർക്കിലെ സ്റ്റോറിന് മുന്നില്‍ സ്റ്റോർ ആരംഭിക്കുന്ന തീയ്യതി അറിയിച്ചുള്ള ബാരിക്കേഡുകള്‍ വെച്ച്‌ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. 1000 സ്ക്വയർഫീറ്റ് കെട്ടിടത്തിലാണ് പുണെയിലെ സ്റ്റോർ ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍.

ബെംഗളൂരുവിലെ ബെല്ലാരി റോഡിലുള്ള ഫീനിക്സ് മാളിനാണ് മൂന്നാമത്തെ ആപ്പിള്‍ സ്റ്റോർ. സെപ്റ്റംബർ രണ്ടിനാണ് ഇത് പ്രവർത്തനം ആരംഭിക്കുന്നത്.

ഇന്ത്യയില്‍ സ്വന്തം റീട്ടെയില്‍ ശൃംഖല ശക്തമാക്കാനുള്ള തകൃതിയായ നീക്കത്തിലാണ് ആപ്പിള്‍. 2023 ഏപ്രിലില്‍ മുംബൈയിലെ ബികെസി കോംപ്ലക്സിലാണ് ആപ്പിള്‍ ഇന്ത്യയിലെ ആദ്യ എക്സ്ക്ലൂസീവ് സ്റ്റോർ ആരംഭിച്ചത്.

അതേ വർഷം തന്നെ ഡല്‍ഹിയിലെ സാകേതിലും സ്റ്റോർ ആരംഭിച്ചു. ഐഫോണ്‍, മാക്, ആപ്പിള്‍ വാച്ച്‌, ഐപാഡ് ഉള്‍പ്പടെ എല്ലാ ആപ്പിള്‍ ഉത്പന്നങ്ങളും ഈ സ്റ്റോറുകളില്‍ നിന്ന് ലഭ്യമാവും. കമ്പനിയില്‍ നിന്നുള്ള നേരിട്ടുള്ള സേവനങ്ങളും ഈ സ്റ്റോറുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

X
Top