ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

യുകെയുടെ സമ്പദ്ഘടനയ്ക്ക് വിദേശ വിദ്യാർത്ഥികളുടെ സംഭാവന മികച്ചതെന്ന് പഠന റിപ്പോർട്ട്

  • 2021- 22ൽ വിദേശ വിദ്യാർത്ഥികൾ വഴി ജിഡിപിക്ക് ഉണ്ടായ നേട്ടം 41.9 ബില്യൻ പൗണ്ട്
  • നിയന്ത്രണങ്ങൾ സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാകും

ലണ്ടൻ: യുകെയുടെ സമ്പദ്ഘടനയിൽ വിദേശ വിദ്യാർത്ഥികളുടെ സംഭാവന സംബന്ധിച്ച ആധികാരിക കണക്കുകൾ പുറത്ത്.

ബ്രിട്ടനിലെ ഹയർ എജ്യൂക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.

2021- 22 ൽ വിദേശ വിദ്യാർത്ഥികൾ ജിഡിപി ഉണ്ടായ നേട്ടം 41.9 ബില്യൻ പൗണ്ടാണ്. അവർക്കായി രാജ്യം ചെലവിട്ടത് 4.4 ബില്യൺ പൗണ്ടും.

നെറ്റ് ഇംപാക്ട് 37.4 ബില്യൻ പൗണ്ടാണ്. ഇതിൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സംഭാവന താരതമ്യേന ചെറുതാണ്.

യൂറോപ്യൻ യൂണിയന് പുറത്ത്നിന്നുള്ള വിദ്യാർത്ഥികൾ ഇക്കാലയളവിൽ 37.6 ബില്യൺ പൗണ്ട് സംഭാവന ചെയ്തു.

ജിഡിപിയിലുള്ള നെറ്റ് ഇംപാക്ട് 33.5 ബില്യൺ പൗണ്ട് ആണ്. രാജ്യം ഇവർക്ക് വ്യത്യസ്ത സേവനങ്ങൾക്കായി ചെലവഴിച്ചത് 4 ബില്യൺ പൗണ്ടും.

യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ 4.3 ബില്യൺ പൗണ്ടിന് തത്തുല്യമായ സാമ്പത്തിക നേട്ടം രാജ്യത്തിന് ഉണ്ടാക്കി. അവർ രാജ്യത്തിന് വരുത്തിവച്ച ചെലവ് 0.4 മാത്രം. നെറ്റ് ഇംപാക്ട് 3.9 ബില്യൺ പൗണ്ട് ആണ്.

വിദേശ വിദ്യാർത്ഥികളെ നിയന്ത്രിക്കണമെന്നും, മൈഗ്രേഷൻ കുറയ്ക്കണമെന്നുമുള്ള ശക്തമായ ആവശ്യം ഉയരുന്നതിനിടയിലാണ് വസ്തുതകൾ മുന്നോട്ട് വയ്ക്കുന്ന ഇത്തരം റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

സ്റ്റുഡൻ്റ് വിസ, ഡിപൻഡൻ്റ് വിസ, പോസ്റ്റ് സ്റ്റഡി വിസ എന്നിവക്ക് കടുത്ത നിയന്ത്രണം വേണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

അത്തരമൊരു നീക്കം യൂകെയുടെ സമ്പദ്ഘടനയ്ക്ക് വലിയ തിരിച്ചടിയാകും നൽകുക.

X
Top