പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നുആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള നിര്‍ണായക നടപടിയുമായി കേന്ദ്രം2028ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഒരു വർഷമായി മാറ്റമില്ലാതെ ഇന്ധന വിലഇന്ത്യയിൽ കണ്ണുവച്ച് ആഗോള ചിപ്പ് കമ്പനികൾ

ജനുവരിയിൽ വിദേശനിക്ഷേപകർ പിൻവലിച്ചത് 64,156 കോടി രൂപ

ന്യൂഡൽഹി: രൂപയുടെ മൂല്യത്തകർച്ച, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ബോണ്ട് യീൽഡിലെ വർദ്ധനവ് തുടങ്ങിയവ കാരണം ജനുവരിയിൽ ഇതുവരെ വിദേശനിക്ഷേപകർ പിൻവലിച്ചത് 64,156 കോടി രൂപ.

ഡിസംബറിൽ വിദേശനിക്ഷേപകർ 15,446 കോടി രൂപ നിക്ഷേപിച്ച സ്ഥാനത്താണ് ഈ ഇടിവ്.
ഡോളറിനെതിരെ രൂപയുടെ ഇടിവാണ് ഓഹരി വിപണിയെ ഏറ്റവുമധികം ബാധിച്ചത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം 86 കടന്നിരിക്കുകയാണ്. ഇന്ത്യൻ രൂപയുടെ തുടർച്ചയായ മൂല്യത്തകർച്ച ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റിൽ നിന്ന് പണം പിൻവലിക്കാൻ വിദേശ നിക്ഷേപകർക്ക് മേൽ കാര്യമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

അതേസമയം ട്രംപിന്റെ നയങ്ങളെ ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ. ട്രംപിന്റെ നയങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിക്കുമോ എന്ന ചിന്തയിൽ കരുതലോടെയാണ് നിക്ഷേപകർ വിപണിയിൽ ഇടപെടുന്നത്.

X
Top