സംസ്ഥാന ജിഡിപിയില്‍ ഒന്നാസ്ഥാനം മഹാരാഷ്ട്രയ്ക്ക്വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍ നിലനിര്‍ത്തിഅപൂർവ മൂലക കാന്തങ്ങൾ പ്രാദേശികമായി നിർമിക്കുന്നതിന് ഇന്ത്യറീപ്പോനിരക്ക് 0.50% വെട്ടിക്കുറച്ച് ആർബിഐ; വായ്പ ഇടപാടുകാർക്ക് വൻ ആശ്വാസംമൺസൂൺ പണിതുടങ്ങി; വിലക്കയറ്റ ഭീഷണിയില്‍ രാജ്യം, തക്കാളിക്കും ഉള്ളിക്കും വിലയേറുന്നു

വിദേശനിക്ഷേപകർ ടെലികോം ഓഹരികൾ വാങ്ങി; ഐടി ഓഹരികൾ വിറ്റു

വിദേശ നിക്ഷേപക സ്ഥാപനങ്ങൾ മെയ് രണ്ടാം പകുതിയിൽ ടെലികോം, സർവീസസ്, കാപ്പിറ്റൽ ഗുഡ്സ് എന്നീ മേഖലകളിലെ ഓഹരികൾ വാങ്ങാൻ താല്പര്യം കാട്ടി. അതേസമയം ഐടി, ഹെൽത്ത് കെയർ, പവർ, കൺസ്യൂമർ സർവീസസ്, ഓട്ടോ, കൺസ്യൂമർ ഡ്യൂറബിൾസ് എന്നീ മേഖലകളിലെ ഓഹരികൾ വിറ്റു.

ടെലികോം മേഖലയിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ മെയ് രണ്ടാം പകുതിയിൽ 7052 കോടി രൂപയാണ് നിക്ഷേപിച്ചത്. മെയ് ആദ്യപകുതിയിൽ 1037 കോടി രൂപ ഈ മേഖലയിൽ നിക്ഷേപിച്ചിരുന്നു. സർവീസസ് മേഖലയിൽ 6210 കോടി രൂപയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങൾ മെയ് രണ്ടാം പകുതിയിൽ നിക്ഷേപിച്ചത്.

മെയ് ആദ്യ പകുതിയിൽ ഈ മേഖലയിൽ നിക്ഷേപിച്ചത് 1762 കോടി രൂപയാണ്. ക്യാപിറ്റൽ ഗുഡ്സ് മേഖലയിൽ മെയ് ആദ്യപകുതിയിൽ 2223 കോടി രൂപ നിക്ഷേപിച്ച വിദേശ നിക്ഷേപക സ്ഥാപനങ്ങൾ രണ്ടാം പകുതിയിൽ 3094 കോടി രൂപ കൂടി ഈ മേഖലയിലെ ഓഹരികൾ വാങ്ങുന്നതിനായി വിനിയോഗിച്ചു.

എഫ് എം സി ജി മേഖലയിൽ മെയ് ആദ്യപകുതിയിൽ 1057 കോടി രൂപയുടെ വില്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ രണ്ടാം പകുതിയിൽ അറ്റനിക്ഷേപകരായി മാറി. മെയ് രണ്ടാം പകുതിയിൽ 1872 കോടി രൂപയാണ് ഈ മേഖലയിൽ നിക്ഷേപിച്ചത്. ഐടി മേഖലയിൽ മെയ് രണ്ടാം പകുതിയിൽ 2725 കോടി രൂപയുടെ വിൽപ്പനയാണ് നടത്തിയത്.

ഹെൽത്ത്കെയർ മേഖലയിൽ 1800 കോടി രൂപയുടെ വില്പന നടത്തി. ഓട്ടോ, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകളിൽ യഥാക്രമം 1500 കോടി രൂപയുടെയും 1100 കോടി രൂപയുടെയും ഓഹരികളാണ് വിറ്റത്.

X
Top