
ന്യൂഡല്‍ഹി: കഴിഞ്ഞ 10 മാസത്തിനുള്ളില്‍ 29 ബില്യണ്‍ ഡോളറിലധികം ഓഹരികള്‍ വിറ്റഴിച്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐകള്‍) ജൂലൈയില്‍ അറ്റ വാങ്ങല്‍കാരായി മാറി. ഇതോടെ വിലകുറഞ്ഞ ഓഹരികള്‍ വാങ്ങിക്കൂട്ടുകയാണ് വിദേശ നിക്ഷേപകര്‍ എന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. ബോഫ (Bofa) പോലുള്ള സ്ഥാപനങ്ങളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
വിദേശ നിക്ഷേപം നഷ്ടമായ കാര്യത്തില്‍ വളര്‍ന്നുവരുന്ന വിപണികളില്‍ തായ്വാന് പുറകില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം നിക്ഷേപമാര്‍ജ്ജിച്ച രാജ്യങ്ങളില്‍ ബ്രസില്‍ ഒന്നാമതെത്തി. 10 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപമാണ് ബ്രസില്‍ 2022 ല്‍ ആകര്‍ഷിച്ചത്.
എമേര്‍ജിംഗ് മാര്‍ക്കറ്റ് ഫണ്ടുകള്‍(ഇഎം) ഇന്ത്യയിലേയ്ക്കുള്ള നിക്ഷേപം 2021 ജനുവരിയിലെ 19.6 ശതമാനത്തില്‍ നിന്ന് 18.1 ശതമാനമായി കുറച്ചു. അതേസമയം ചൈനയിലേയ്ക്ക് പോയ അവരുടെ നിക്ഷേപം 39.4 ശതമാനമായി വര്‍ധിച്ചു.
നേരത്തെ ഇത് 35 ശതമാനമായിരുന്നു. ചൈനയൊഴികെയുള്ള എല്ലാ രാജ്യങ്ങളും കുറവു ഇഎം ഫണ്ടുകളാണ് നേടിയത്. ഇഎം ഫണ്ടുകള്‍ നേടുന്നതില്‍ ഇന്ത്യയുടെ സ്ഥാനം നിലവില്‍ ഒന്നിലധികം വര്‍ഷത്തെ താഴ്ന്ന നിലയിലാണ്. അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് വിദേശ നിക്ഷേപം ഇന്ത്യയില്‍ 4 ശതമാനം കുറഞ്ഞു.
എന്നാല്‍ ജൂലൈ മാസത്തില്‍ കാര്യങ്ങള്‍ വ്യത്യസ്ഥമായിരുന്നു. നടപ്പുമാസം ഇന്ത്യിലേയ്‌ക്കെത്തിയ വിദേശനിക്ഷേപം വര്‍ധിക്കുകയായിരുന്നു. ഇതോടെ വിലകുറഞ്ഞ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ തേടിപിടിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു.
2022 ജൂണില്‍, ആഗോള ബാങ്ക് നിരക്കുകള്‍, രൂപയുടെ മൂല്യത്തകര്‍ച്ച, വിലയേറിയ മൂല്യനിര്‍ണ്ണയം, ഭൗമരാഷ്ട്രീയ അപകടസാധ്യതകള്‍ എന്നിവ കാരണം എഫ്‌ഐഐ വില്‍പന 9 മാസത്തെ ഉയരത്തിലെത്തി. 6.4 മില്ല്യണ്‍ ഡോളറാണ് ജൂണ്‍ മാസത്തില്‍ എഫ്‌ഐഐകള്‍ വില്‍പന നടത്തിയത്. എന്‍എസ്ഇ 500 കമ്പനികളിലെ എഫ്‌ഐഐ ഉടമസ്ഥത 19 ശതമാനമായി ചുരുങ്ങി.
ഇത് കോവിഡ് നിലയേക്കാള്‍ താഴ്ന്ന നിലവാരമാണ്. അതേസമയം ആഭ്യന്തര നിക്ഷേപത്തിന്റെ വര്‍ധനവ് മന്ദഗതിയിലാണെങ്കിലും തുടരുകയാണ്. മെയയില്‍ 17 ശതമാനമുണ്ടായിരുന്ന വിദേശ നിക്ഷേപം ജൂണില്‍ 3.4 ബില്യണ്‍ ഡോളറായി. ഇത് 2022ലെ ഏറ്റവും താഴ്ന്നതാണ്.
മേഖല കണക്കെടുക്കുമ്പോള്‍ എല്ലാ മേഖലകളേയും വിദേശ നിക്ഷേപകര്‍ കൈയ്യൊഴിഞ്ഞു. ഊര്‍ജ്ജം (1.3 ബില്യണ്‍ ഡോളര്‍), ധനകാര്യമേഖല (1.7 ബില്യണ്‍ ഡോളര്‍) ഐടി (786 ദശലക്ഷം ഡോളര്‍) എന്നിങ്ങനെ മേഖലകള്‍ വിദേശനിക്ഷേപം നഷ്ടമാക്കി.