ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

20 കോടി രൂപ സമാഹരിച്ച് ഫുട്‌വെയർ സ്റ്റാർട്ടപ്പായ യോഹോ

ബാംഗ്ലൂർ: പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ ശർമ, സോഫ്റ്റ്ബാങ്ക് വിഷൻ ഫണ്ട് സിഇഒ രാജീവ് മിശ്ര, രുകം ക്യാപിറ്റൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഫണ്ടിംഗ് റൗണ്ടിൽ 20 കോടി രൂപ സമാഹരിച്ച് ഡി2സി ഫുട്‌വെയർ സ്റ്റാർട്ടപ്പായ യോഹോ.

2021-ൽ അഹമ്മദ് ഹുഷ്ഷാമും പ്രതീക് സിംഗയും ചേർന്നാണ് സ്റ്റാർട്ടപ്പ് സ്ഥാപിച്ചത്. പുതിയ ഉൽപ്പന്ന നിർദ്ദേശങ്ങൾ നിർമ്മിക്കുന്നതിനും, സാങ്കേതികവിദ്യയിൽ നിക്ഷേപം നടത്തുന്നതിനും ഈ സമാഹരിച്ച മൂലധനം ഉപയോഗിക്കുമെന്ന് യോഹോയുടെ സഹസ്ഥാപകൻ അഹ്മദ് ഹുഷ്ഷാം പറഞ്ഞു.

ഓർത്തോപീഡിക് പാദരക്ഷകളിൽ വൈദഗ്ധ്യം നേടിയ സ്റ്റാർട്ടപ്പ് 2021-ൽ ക്രെഡിന്റെ കുനാൽ ഷാ, ഭാരത്പേ സഹസ്ഥാപകൻ അഷ്നീർ ഗ്രോവർ, സെക്വോയ സ്പ്രൗട്ട്സ് എന്നിവരിൽ നിന്ന് ഫണ്ട് സ്വരൂപിച്ചു. എഐ-പവർ മാനുഫാക്ചറിംഗ് സൊല്യൂഷനുകൾ ഉപയോഗിക്കാൻ ലക്ഷ്യമിടുന്ന യോഹോ ഇന്ത്യൻ പാദരക്ഷ വ്യവസായത്തിന്റെ ഭൂരിഭാഗം വിഹിതം പിടിച്ചെടുക്കാൻ പദ്ധതിയിടുന്നു.

X
Top