ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

കൊച്ചിയിലെ അദാനി ലോജിസ്റ്റിക് പാര്‍ക്ക് പ്രധാന വിതരണ കേന്ദ്രമാക്കാന്‍ ഫ്‌ളിപ്കാര്‍ട്ട്

കേരളത്തെ ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുമെന്ന വ്യവസായ വകുപ്പിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അദാനി ലോജിസ്റ്റിക് പാര്‍ക്ക് കൊച്ചിയില്‍ നിര്‍മ്മാണം ആരംഭിക്കുന്നു. ഈ മാസം 28ന് ആണ് ലോജിസ്റ്റിക് പാര്‍ക്കിന്റെ ശിലാസ്ഥാപനം. 15 ലക്ഷം ചതുരശ്രയടിയില്‍ നിര്‍മ്മിക്കുന്ന പാര്‍ക്കിന്റെ നിര്‍മ്മാണം ഈ മാസം ആരംഭിക്കും.

ഇതോടെ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അദാനി ലോജിസ്റ്റിക് പാര്‍ക്ക് കേരളത്തിലെ പ്രധാന വിതരണ കേന്ദ്രമാക്കാനാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ നീക്കം. അദാനി പോര്‍ട്‌സിന്റെ ഉപസ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിടുന്ന ലോജിസ്റ്റിക് പാര്‍ക്കിലെ സിംഹഭാഗവും ഫ്‌ളിപ്കാര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തേക്കും കൊച്ചിയില്‍ നിന്ന് അനായാസം ചരക്ക് ഗതാഗതം സാധ്യമാകുമെന്നതും അദാനി ലോജിസ്റ്റിക് പാര്‍ക്ക് ഫ്‌ളിപ്കാര്‍ട്ടിന് ഏറെ പ്രയോജനകരമാണ്. കമ്പനികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടിയുള്ള വെയര്‍ഹൗസുകള്‍ ലഭ്യമാക്കുകയാണ് അദാനി ലോജിസ്റ്റിക് പാര്‍ക്കിന്റെ ലക്ഷ്യം.

16 മീറ്റര്‍ വീതിയുള്ള ട്രക്ക് ഏപ്രണും ട്രക്കുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും പാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. കൊച്ചി കളമശേരിയില്‍ എച്ച്എംടിയുടെ 70 ഏക്കര്‍ വാങ്ങിയാണ് അദാനി ഗ്രൂപ്പ് ലോജിസ്റ്റിക് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. എയര്‍പോര്‍ട്ടും തുറമുഖവും ദേശീയപാതയുടെ സാമീപ്യവുമെല്ലാം അദാനി ലോജിസ്റ്റിക് പാര്‍ക്കിന് ഗുണകരമാണ്.

ദേശീയപാതകളുമായി ചേര്‍ന്ന് ലോജിസ്റ്റിക് പാര്‍ക്ക് പദ്ധതി ആരംഭിക്കുന്നതിനെക്കുറിച്ച് അടുത്തിടെ മന്ത്രി പി രാജീവ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയിരുന്നു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

X
Top