ഇന്ത്യയിൽ വൻതോതിൽ നിക്ഷേപമൊഴുക്കി ജപ്പാൻആഗോള ഇലക്‌ട്രോണിക്സ് നിർമാണ ഹബ്ബാകാൻ ഇന്ത്യനെല്ല് ഉല്‍പ്പാദനത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമത്ഇന്ത്യയ്‌ക്കെതിരേ പുതിയ തീരുവ ഭീഷണിയുമായി യുഎസ്തേങ്ങയും തൊണ്ടും ലക്ഷ്യമിട്ട് ‘തെങ്ങിൻ തോപ്പു’മായി കയർ കോർപ്പറേഷൻ

വൈസർ എഐക്ക് അഞ്ചു ലക്ഷം ഡോളർ എയ്ഞ്ചല്‍ ഫണ്ടിംഗ്

കൊച്ചി: ഉപഭോക്തൃ സേവന രംഗത്തെ ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോമായ വൈസർ എഐക്ക് അഞ്ചു ലക്ഷം ഡോളർ എയ്ഞ്ചല്‍ ഫണ്ടിംഗ് ലഭിച്ചു.

ഐഐടി, ഐഐഎം പൂർവ വിദ്യാർഥികളും സംരംഭകരുമായ സിരീഷ് കൊസരാജും രാജേഷ് പടിഞ്ഞാറേമഠവും സ്ഥാപിച്ച വൈസർ എഐ ബംഗളൂരു, കൊച്ചി ഇൻഫോപാർക്ക് എന്നിവിടങ്ങളിലാണു പ്രവർത്തിക്കുന്നത്.

അപ്‌സ്‌പാർക്‌സ് ക്യാപിറ്റൽ -ബംഗളൂരു, കേരള എയ്ഞ്ചൽ നെറ്റ്‌വർക്ക് പ്രസിഡന്‍റ് രവീന്ദ്രനാഥ് കമ്മത്ത്, മെറ്റ, ആമസോൺ, ഇൻട്യൂട്ട് എന്നിവയുടെ എക്സിക്യൂട്ടീവുകൾ, ആസ്പയർ ഗ്രൂപ്പ്, ഹാർമണി കെയേഴ്‌സ് മെഡിക്കൽ ഗ്രൂപ്പിന്‍റെ സിഎംഒ നിതീഷ് കൊസരാജു എന്നിവർ ചേർന്നാണു ഫണ്ടിംഗ് നൽകുന്നത്.

വൈസർ എഐയുടെ പ്രധാന ഉത്പന്നമായ സിഎക്സ് ഹബ് ഉപഭോക്തൃസേവന രംഗത്ത് നിർമിത ബുദ്ധിയും ഓട്ടോമേഷനും പ്രയോജനപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

X
Top