ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ഈയാഴ്‌ച വിപണിയിലെത്തുന്നത് അഞ്ച്‌ ഐപിഒകള്‍

മുംബൈ: ഓഹരി വിപണിയിലെ(Stock Market) ചാഞ്ചാട്ടത്തിനിടയിലും ഐപിഒകളുടെ(IPO) പ്രവാഹം തുടരുകയാണ്‌. ഈയാഴ്‌ച ഒരു മെയിന്‍ബോര്‍ഡ്‌ ഐപിഒയും നാല്‌ എസ്‌എംഇ ഐപിഒകളും വിപണിയിലെത്തും. കഴിഞ്ഞയാഴ്‌ച ഐപിഒ നടത്തിയ രണ്ട്‌ കമ്പനികളുടെ ലിസ്റ്റിംഗ്‌ ഈയാഴ്‌ച നടക്കും.

സരസ്വതി സാരീസ്‌ ഡിപ്പോ ആണ്‌ ഈയാഴ്‌ചയിലെ ഏക മെയിന്‍ബോര്‍ഡ്‌ ഐപിഒ. 152-160 രൂപയാണ്‌ ഇഷ്യു വില. 160.02 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്‌.

പോസിട്രോണ്‍ എനര്‍ജി, സണ്‍ലൈറ്റ്‌ റീ സൈക്ലിംഗ്‌ ഇന്റസ്‌ട്രീസ്‌, ബ്രോസ്റ്റ്‌ ലൈഫ്‌കെയര്‍ ഹോസ്‌പിറ്റല്‍, സോള്‍വ്‌ പ്ലാസ്റ്റിക്‌ പ്രൊഡക്‌ട്‌സ്‌ എന്നിവയാണ്‌ ഈയാഴ്‌ച നടക്കുന്ന എസ്‌എംഇ ഐപിഒകള്‍.

ഈ ഐപിഒകള്‍ക്ക്‌ നിലവില്‍ ഗ്രേ മാര്‍ക്കറ്റില്‍ 60 ശതമാനം വരെ പ്രീമിയമുണ്ട്‌. മെയിന്‍ബോര്‍ഡ്‌ ഐപിഒ ആയ ഫസ്റ്റ്‌ക്രൈ ഓഗസ്റ്റ്‌ 13നാണ്‌ ലിസ്റ്റ്‌ ചെയ്യുന്നത്‌. ഗ്രേ മാര്‍ക്കറ്റില്‍ 17 ശതമാനം പ്രീമിയത്തോടെയാണ്‌ ഈ ഓഹരി വ്യാപാരം ചെയ്യുന്നത്‌.

ഈസ്‌തറ്റിക്‌ എന്‍ജിയറീംഗ്‌ ആണ്‌ ഈയാഴ്‌ച ലിസ്റ്റ്‌ ചെയ്യുന്ന ഏക എസ്‌എംഇ ഐപിഒ. ഈ ഐപിഒ ഇന്ന്‌ വരെയാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. ഓഗസ്റ്റ്‌ 16ന്‌ ലിസ്റ്റ്‌ ചെയ്യും.

X
Top