പ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളം

സിബില്‍ സ്‌ക്കോര്‍ ഇല്ലാത്തതിന്റെ പേരില്‍ മാത്രം തുടക്കക്കാര്‍ക്ക് വായ്പ നിഷേധിക്കില്ല: ധനമന്ത്രാലയം

ന്യൂഡല്‍ഹി: സിബില്‍ സ്‌കോര്‍ ഇല്ലാത്തതിന്റെ പേരില്‍ മാത്രം തുടക്കക്കാര്‍ക്ക് വായ്പ നിഷേധിക്കില്ല, ധനമന്ത്രാലയം വ്യക്തമാക്കി.

മുന്‍കാല ക്രെഡിറ്റ് ചരിത്രമില്ലാത്തതിന്റെ പേരില്‍ പുതിയ ഉപഭോക്താക്കളുടെ വായ്പാ അപേക്ഷകള്‍ നിരസിക്കാന്‍ പാടില്ല എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദ്ദേശമിറക്കിയിട്ടുണ്ട്.ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ പറഞ്ഞു. നിര്‍ദ്ദേശം ബാങ്കുകള്‍ക്കും മറ്റ് ക്രെഡിറ്റ് സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.

ആര്‍ബിഐ കുറഞ്ഞ ക്രെഡിറ്റ് സ്‌ക്കോര്‍ നിശ്ചയിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. അതേസമയം വായ്പ നിഷേധിക്കപ്പെടുന്നതിന് മറ്റ് ഘടകങ്ങള്‍ കാരണമായേക്കാം. വായ്പാദാതാക്കള്‍ വാണിജ്യപരിഗണനകള്‍ക്കനുസൃതമായ തീരുമാനങ്ങളാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുക.

അതില്‍ ഒന്ന് മാത്രമാണ് ക്രെഡിറ്റ് സ്‌ക്കോര്‍.

തിരിച്ചടവ് ചരിത്രം, സജീവ വായ്പകള്‍, സാമ്പത്തിക അച്ചടക്കം എന്നിവയെ അടിസ്ഥാനമാക്കി, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യതയെ പ്രതിഫലിപ്പിക്കുന്ന 300 നും 900 നും ഇടയിലുള്ള മൂന്നക്ക സംഖ്യയാണ് സിബില്‍ സ്‌കോര്‍.

ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് (സിബില്‍) ആണ് ഇത് നല്‍കുന്നത്. വായ്പ യോഗ്യത വിലയിരുത്തുന്നതിന് ബാങ്കുകള്‍ നമ്പര്‍ വ്യാപകമായി ഉപയോഗിക്കുന്നു.

നിയന്ത്രണരഹിതമായ വായ്പ പരിതസ്ഥിതിയില്‍ സിബില്‍ സ്‌ക്കോര്‍ ഒരു പ്രധാന ഉപകരണമാണ്. പക്ഷെ അതില്ലാത്തതിന്റെ പേരില്‍ മാത്രം തുടക്കക്കാര്‍ക്ക് വായ്പ നിഷേധിക്കാന്‍ ബാങ്കുകള്‍ക്കാകില്ല, മന്ത്രാലയം വ്യക്തമാക്കി.

X
Top