ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

പേസ്പ്രിന്റിൽ നിക്ഷേപം നടത്താൻ ഫിനോ പേയ്‌മെന്റ്സ് ബാങ്ക്

മുംബൈ: പേസ്പ്രിന്റിൽ നിക്ഷേപം നടത്താൻ ഒരുങ്ങി ഫിനോ പേയ്‌മെന്റ്സ് ബാങ്ക്. നിക്ഷേപത്തിലൂടെ പേസ്പ്രിന്റിന്റെ 7.98% ഓഹരികൾ സ്വന്തമാക്കാനാണ് ബാങ്ക് പദ്ധതിയിടുന്നത്. ഈ ഇടപാടിന് പേസ്പ്രിന്റിന്റെ ബോർഡ് അനുമതി നൽകിയതായി ഫിനോ പേയ്‌മെന്റ് ബാങ്ക് അറിയിച്ചു.

പേസ്പ്രിന്റിന്റെ ഓഹരി മൂലധനത്തിന്റെ 7.98% പ്രതിനിധീകരിക്കുന്ന 10 രൂപ മുഖവിലയുള്ള 2,49,79,137 ഇക്വിറ്റി ഓഹരികളാണ് ബാങ്ക് ഏറ്റെടുക്കുന്നത്. 4 കോടി രൂപയാണ് നിർദിഷ്ട ഇടപാടിന്റെ മൂല്യം.

ബിസിനസ്-ടു-ബിസിനസ് (B2B) സംയോജനത്തിനായി ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ് (API) വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രികരിക്കുന്ന കമ്പനിയാണ് പേസ്പ്രിന്റ്. 2022 സാമ്പത്തിക വർഷത്തിൽ കമ്പനി 63.48 കോടി രൂപ വിറ്റുവരവും 5,500 കോടി രൂപ മൊത്ത വ്യാപാര മൂല്യവും രേഖപ്പെടുത്തി.

അതേസമയം മുംബൈ ആസ്ഥാനമായുള്ള ഫിനോ പേയ്‌മെന്റ് ബാങ്ക് ഫിനോ പെയ്‌ടെക്കിന്റെ ഉപസ്ഥാപനമാണ്. 2021-22 സാമ്പത്തിക വർഷത്തിൽ 1.87 ലക്ഷം കോടി രൂപയിലധികം മൊത്ത ഇടപാട് മൂല്യമുള്ള 67 കോടിയിലധികം ഇടപാടുകൾ ബാങ്കിന്റെ പ്ലാറ്റ്ഫോം സുഗമമാക്കി.

ഫിനോ പേയ്‌മെന്റ്‌സ് ബാങ്ക് ഓഹരി 1.04% ഉയർന്ന് 193.70 രൂപയിലെത്തി.

X
Top