ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വിദേശ നിക്ഷേപകര്‍ ഉയര്‍ന്ന നിലവാരത്തില്‍ ഓഹരികള്‍ വാങ്ങുന്നു

മുംബൈ: ഓഹരി സൂചികയായ നിഫ്‌റ്റി തുടര്‍ച്ചയായി പുതിയ ഉയരങ്ങള്‍ രേഖപ്പെടുത്തിയ കഴിഞ്ഞയാഴ്‌ച വിദേശ നിക്ഷപേക സ്ഥാപനങ്ങള്‍ അറ്റനിക്ഷേകരായി മാറി. കഴിഞ്ഞയാഴ്‌ച വിദേശ നിക്ഷപേക സ്ഥാപനങ്ങള്‍ 4398 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ നടത്തിയത്‌.

മുന്‍വാരം 2500 കോടി രൂപയുടെ അറ്റവില്‍പ്പനയായിരുന്നു അവ നടത്തിയിരുന്നത്‌. യുഎസ്‌ ബോണ്ട്‌ യീല്‍ഡ്‌ ഉയര്‍ന്നിട്ടും വിദേശ നിക്ഷപേക സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങുകയാണ്‌ ചെയ്‌തത്‌.

സാധാരണ ഗതിയില്‍ 10 വര്‍ഷത്തെ യുഎസ്‌ ബോണ്ട്‌ യീല്‍ഡ്‌ 4.15 ശതമാനത്തിന്‌ മുകളില്‍ ഉയരുമ്പോള്‍ വിദേശ നിക്ഷപേക സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തുകയാണ്‌ ചെയ്യാറുള്ളത്‌.

കടപ്പത്ര വിപണിയില്‍ വിദേശ നിക്ഷപേക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപകരായി തുടരുകയാണ്‌. ഫെബ്രുവരിയില്‍ അവ ഇന്ത്യന്‍ കടപ്പത്ര വിപണിയില്‍ 18,589 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ നടത്തിയത്‌.

അതേ സമയം ഫെബ്രുവരിയില്‍ ഓഹരി വിപണിയില്‍ ഇതുവരെ വിദേശ നിക്ഷപേക സ്ഥാപനങ്ങള്‍ 423 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ നടത്തിയത്‌. ഫിനാന്‍ഷ്യല്‍ സര്‍വീസ്‌, എഫ്‌എംസിജി, മെറ്റല്‍, കണ്‍സ്‌ട്രക്ഷന്‍, പവര്‍, ടെലികോം എന്നീ മേഖലകളില്‍ അവ വില്‍പ്പന നടത്തി.

ജനുവരിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഗണ്യമായ തോതില്‍ വില്‍പ്പന നടത്തിയപ്പോള്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളാണ്‌ വിപണിക്ക്‌ തുണയേകിയത്‌. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നിക്ഷേപം തുടരുകയാണെങ്കില്‍ വിപണിക്ക്‌ കൂടുതല്‍ ഊര്‍ജം ലഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

2013 നവംബറിലും ഡിസംബറിലുമായി വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 75,000 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ ഇന്ത്യന്‍ വിപണിയില്‍ നടത്തിയിരുന്നത്‌. ഡിസംബറില്‍ മാത്രം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 66,134 കോടി രൂപയാണ്‌ നിക്ഷേപിച്ചിരുന്നത്‌.

2023ല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 1,71,106 കോടി രൂപ നിക്ഷേപിച്ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഈ വര്‍ഷത്തെ ആദ്യമാസം വില്‍പ്പനയിലേക്ക്‌ തിരിയുകയാണ്‌ ചെയ്‌തത്‌.

X
Top