ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

10 ഓഹരികളില്‍ വിദേശ സ്ഥാപനങ്ങള്‍ നിക്ഷേപിച്ചത്‌ ഒരു ലക്ഷം കോടി രൂപ

വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഇന്ത്യന്‍ കമ്പനികളിലെ ഓഹരി പങ്കാളിത്തം പത്ത്‌ വര്‍ഷത്തെ താഴ്‌ന്ന നിലവാരത്തിലേക്ക്‌ ഇടിഞ്ഞപ്പോഴും ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ സൊമാറ്റോ, ഐടിസി എന്നിവ ഉള്‍പ്പെടെയുള്ള പത്ത്‌ കമ്പനികളുടെ ഓഹരികള്‍ വാങ്ങാന്‍ അവ ഒരു ലക്ഷം കോടി രൂപ ചെലവിട്ടു.

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയത്‌ ടാറ്റാ സ്റ്റീലിലാണ്‌. 24,898 കോടി രൂപയാണ്‌ മൂന്ന്‌ മാസത്തിനിടെ ടാറ്റാ സ്റ്റീലില്‍ നിക്ഷേപിച്ചത്‌. 244.42 കോടി ഓഹരികളാണ്‌ വാങ്ങിയത്‌. ഈ ത്രൈമാസത്തില്‍ ടാറ്റാ സ്റ്റീലിന്റെ ഓഹരി വില 14 ശതമാനം ഉയര്‍ന്നു.

ഈ ത്രൈമാസത്തിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ രണ്ടാമത്തെ പ്രിയപ്പെട്ട ഓഹരി ഭാരത്‌ ഇലക്‌ട്രോണിക്‌സാണ്‌. 22,000 കോടി രൂപ ചെലവിട്ട്‌ 87.89 കോടി ഓഹരികളാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വാങ്ങിയത്‌.

ടെക്‌നോളജി കമ്പനിയായ സൊമാറ്റോയിലെ ഓഹരി പങ്കാളിത്തം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വര്‍ധിപ്പിച്ചു. ഏകദേശം 8057 കോടി രൂപയാണ്‌ അവ സൊമാറ്റോയില്‍ നിക്ഷേപിച്ചത്‌.

ഈ വര്‍ഷം ഏറ്റവും മികച്ച നേട്ടം നല്‍കിയ നിഫ്‌റ്റി ഓഹരികളിലൊന്നായ ഐടിസിയില്‍ ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ 3200 കോടി രൂപ നിക്ഷേപിച്ചു. ഐടിസിയുടെ 10.39 കോടി ഓഹരികളാണ്‌ വാങ്ങിയത്‌.

ബജാജ്‌ ഫിന്‍സെര്‍വ്‌, മാക്‌സ്‌ ഹെല്‍ത്ത്‌കെയര്‍, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്‌, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഗെയില്‍ എന്നിവയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഉയര്‍ന്ന നിക്ഷേപം നടത്തിയ മറ്റ്‌ ഓഹരികള്‍.

X
Top