
മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഇന്ത്യന്‍ വിപണിയില്‍ സെലക്ടീവാകുന്നു. അറ്റ പിന്‍വലിക്കല്‍ തുടരുമ്പോഴും ഐകോണിക്ക് സ്‌പോര്‍ട്‌സ് ഇവന്റ്, ബ്ലൂ പേള്‍ അഗ്രിവെഞ്ച്വേഴ്‌സ്, ദുഗര്‍ ഹൗസിംഗ് ഡെവലപ്പ്‌മെന്റ്‌സ്, സെറ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്റ് ഫിനാന്‍സ് ഇന്ത്യ, കോണ്ടിനെന്റല്‍ സീഡ്‌സ് ആന്റ് കെമിക്കല്‍സ്, യൂണിഫിന്‍സ് ക്യാപിറ്റല്‍ ഇന്ത്യ, ചെക്ക്പോയിന്റ് ട്രെന്‍ഡ്സ്, ബാഫ്ന ഫാര്‍മസ്യൂട്ടിക്കല്‍സ്, ആര്‍എസിഎല്‍ ഗിയര്‍ടെക്, ലുക്ക്‌സ് ഹെല്‍ത്ത് സര്‍വീസസ്, മിഡ്വെസ്റ്റ് ഗോള്‍ഡ്, മോക്ഷ് ഓര്‍ണമെന്റ്സ്, ആവ്രോ ഇന്ത്യ, പ്രതീക് പാനല്‍സ്, സോഫ്റ്റ്ട്രാക്ക് വെഞ്ച്വര്‍ എന്നീ ഓഹരികളില്‍ അവര്‍ നിക്ഷേപം ഉയര്‍ത്തി.
ഇതില്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, നിര്‍വഹണ കമ്പനിയായ ഐക്കണിക് സ്‌പോര്‍ട്‌സ് ആന്റ് ഇവന്റ്‌സ് എഫ്‌ഐഐകളുടെ പ്രിയപ്പെട്ടതായി തുടരുന്നു. കമ്പനിയിലെ അവരുടെ പങ്കാളിത്തം 59.20 ശതമാനമാണ്. ബ്ലൂപേള്‍ അഗ്രിവെഞ്ച്വേഴ്‌സില്‍ പങ്കാളിത്തം 23.24 ശതമാനവും ദുഗര്‍ ഹൗസിംഗ് ഡെലവപ്പ്‌മെന്റില്‍ ഇത് 22 ശതമാനവുമായി ഉയര്‍ന്നു.
സെറ ഇന്‍വെസ്റ്റ്‌മെന്റിസില്‍ 16.1 ശതമാനവും കോണ്ടിനന്റല്‍ സീഡ്‌സില്‍ 12.88 ശതമാനം പങ്കാളിത്തവും എഫ്‌ഐഐകള്‍ കൈയ്യാളുമ്പോള്‍ യൂണിഫിന്‍സ് ക്യാപിറ്റല്‍ ഇന്ത്യ, ചെക്ക്പോയിന്റ് ട്രെന്‍ഡ്സ്, ബാഫ്ന ഫാര്‍മസ്യൂട്ടിക്കല്‍സ്, ആര്‍എസിഎല്‍ ഗിയര്‍ടെക്, ലുക്ക്‌സ് ഹെല്‍ത്ത് സര്‍വീസസ്, മിഡ്വെസ്റ്റ് ഗോള്‍ഡ്, മോക്ഷ് ഓര്‍ണമെന്റ്സ്, ആവ്രോ ഇന്ത്യ, പ്രതീക് പാനല്‍സ്, സോഫ്റ്റ്ട്രാക്ക് വെഞ്ച്വര്‍ ഇന്‍വെസ്റ്റ്മെന്റ് എന്നിവയിലേത് പൂജ്യത്തില്‍ നിന്നും 5 ശതമാനം വരെ ഉയര്‍ന്നു.