തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

വിദേശ നിക്ഷേപകര്‍ നടപ്പ് വര്‍ഷത്തില്‍ പിന്‍വലിച്ച തുക 1.5 ലക്ഷം കോടി രൂപ

മുംബൈ: 2025 ല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1.5 ലക്ഷം കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികള്‍ വില്‍പന നടത്തി. വര്‍ഷം അവസാനിക്കാന്‍ നാല് മാസം കൂടി ബാക്കിയിരിക്കേ എക്കാലത്തേയും ഉയര്‍ന്ന തോതാണിത്.

കോര്‍പറേറ്റ് വരുമാനത്തിലെ കുറവ്, ഉയര്‍ന്ന വാല്വേഷന്‍, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ എന്നിവയാണ് വിദേശ നിക്ഷേപകരുടെ പിന്‍മാറ്റത്തിന് കാരണം.

നിലവില്‍ യുഎസ്, ചൈന, യൂറോപ്പ് എന്നീ വിപണികള്‍ ആകര്‍ഷണീയമാണെന്ന് വിദഗ്ധര്‍ പറഞ്ഞു. താരതമ്യേന കുറഞ്ഞ വാല്വേഷനാണ് കാരണം.

ഇന്ത്യ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി തുടരുമ്പോഴും പോര്‍ട്ട്‌ഫോളിയോ മാനേജര്‍മാര്‍ അസറ്റ് അലോക്കേഷനില്‍ ജാഗ്രത പുലര്‍ത്തുകയാണ്. വാങ്ങുക, കൈവശംവയ്ക്കുക എന്ന വിപണി തന്ത്രം അവര്‍ കൈയ്യൊഴിഞ്ഞു

2025 ല്‍ ഇതുവരെ, ഇന്ത്യന്‍ ബെഞ്ച്മാര്‍ക്കുകളായ സെന്‍സെക്‌സും നിഫ്റ്റിയും ഏകദേശം 3.5 ശതമാനം വീതമാണ് നേട്ടമുണ്ടാക്കിയപ്പോള്‍ എസ് & പി 500 ഉം നാസ്ഡാക്കും 12 ശതമാനം വീതവും യൂറോപ്പിലെ എഫ്ടിഎസ്ഇ 100, സിഎസി, ഡിഎക്‌സ് എന്നിവ 20 ശതമാനത്തിലധികവും ജപ്പാനിലെ നിക്കൈ 18 ശതമാനവും ഹോങ്കോങ്ങിലെ ഹാങ് സെങ്ങും ചൈനയുടെ സിഎസ്ഐ 300 ഉം യഥാക്രമം 29 ശതമാനവും 10 ശതമാനവുമാണ് മുന്നേറിയത്.

X
Top