
ന്യൂഡല്‍ഹി: 2023് തുടക്കം മുതല്‍ അറ്റ ഓഹരി വില്‍പന നടത്തുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍(എഫ്‌ഐഐ) മാറ്റത്തിന്റെ പാതയിലാണ്. കഴിഞ്ഞ ആറ് സെഷനുകളില്‍ അവര്‍ അറ്റ വാങ്ങല്‍കാരായി. 876 മില്യണ്‍ ഡോളറിന്റെ അറ്റ വാങ്ങലാണ് ഈ ദിവസങ്ങളില്‍ അവര്‍ നടത്തിയത്.
ഫെബ്രുവരി 9-15 ദിവസങ്ങളില്‍ 685.55 മില്യണ്‍ ഡോളറിന്റെ ഇക്വിറ്റികളും ഫെബ്രുവരി 16 ന് 190.48 മില്യണ്‍ ഡോളറിന്റെ ഓഹരികളും വാങ്ങിക്കൂട്ടുകയായിരുന്നു. എന്നാല്‍ നടപ്പ് വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ 3.59 ബില്യണ്‍ ഡോളറിന്റെ അറ്റവില്‍പനയാണ് നടത്തിയത്.
2022 ല്‍ 17.21 ബില്യണ്‍ ഡോളറിന്റെ അറ്റ ഓഫ്‌ലോഡിംഗും നടത്തി. ജനുവരി മാസത്തെ ഉയര്‍ന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിരക്ക് വര്‍ധനവ് നടത്താനിരിക്കെയാണ് എഫ്‌ഐഐയുടെ നീക്കം. ആഗോള തലത്തിലും സമാന അവസ്ഥയാണ് നിലവിലുള്ളത്.
ഉയര്‍ന്ന മൂല്യത്തിലുപരിയായി ഇന്ത്യയുടെ വളര്‍ച്ച വിശ്വാസത്തിലെടുക്കുകയാണ് നിക്ഷേപ സ്ഥാപനങ്ങള്‍.2023 സാമ്പത്തികവര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി 7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ മുന്നിലുള്ളതും ഇന്ത്യയാണ്.
കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ചൈനയുടെ നീക്കമാണ 2023 ല്‍ വിദേശ നിക്ഷേപകരെ ഇന്ത്യ വിടുവാന്‍ പ്രേരിപ്പിച്ചത്. അമിത വിലയുള്ള ഇന്ത്യ വിട്ട് അവര്‍ വിലകുറഞ്ഞ ചൈന, തായ് വാന്‍ വിപണികളിലേയ്ക്ക് നീങ്ങുകയായിരുന്നു.
ഇന്ത്യയില്‍ വില്‍പന നടത്തി അവര്‍ ലാഭമെടുത്തപ്പോള്‍ ചൈന, തായ് വാന്‍ രാജ്യങ്ങളില്‍ വാങ്ങല്‍ നടത്തി.
ചൈന വിപണികള്‍ തുറന്നതോടെ മറ്റ് ഏഷ്യന്‍ ഓഹരി സൂചികകളും ഉയര്‍ന്നിരുന്നു.