കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

ഇടക്കാല ബജറ്റിൽ പ്രതീക്ഷിക്കേണ്ട 6 കാര്യങ്ങൾ

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റാണിത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇടക്കാല ബജറ്റാകും കേന്ദ്രം അവതരിപ്പിക്കുക.

അതിനാൽ തന്നെ 2024- 25 സാമ്പത്തിക ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്നാണു വിലയിരുത്തൽ. അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കങ്ങൾ പ്രതീക്ഷിക്കാതെയും വയ്യ.

ഇടക്കാല ബജറ്റ് ആയതിനാൽ പുതിയ സർക്കാർ വരുന്നതു വരെ മാത്രമാകും നിലവിലെ പ്രഖ്യാപനങ്ങൾക്ക് ആയുസ്.

നിലവിലെ ഇടക്കാല ബജറ്റിൽ സർക്കാരിൽ നിന്നു പ്രതീക്ഷിക്കുന്ന ചില കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് മാസ്റ്റർ ക്യാപിറ്റൽ സർവീസസ് ലിമിറ്റഡിന്റെ ഡയറക്ടർ ഗുർമീത് സിംഗ് ചൗള.

2024 ഏപ്രിൽ മുതൽ മേയ് വരെയാണ് ലോക്സഭാ തിരഞ്ഞെടുപ്പ്. ബജറ്റിൽ പ്രതീക്ഷിക്കേണ്ട 6 കാര്യങ്ങൾ.

  1. ക്ഷേമ ചെലവുകൾ വർധിപ്പിക്കാനും, 2025- 26 സാമ്പത്തിക വർഷത്തോടെ ധനക്കമ്മി ജിഡിപിയുടെ 4.5% ആയി കുറയ്ക്കാനും സർക്കാർ ശ്രമം നടത്തുമെന്നു പ്രതീക്ഷിക്കുന്നു.
  2. കാപെക്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നികുതി കുറയ്ക്കുന്നതിനും, കൃഷിക്കും, ഗ്രാമീണ മേഖലകൾക്കും പിന്തുണ നൽകുന്നതിനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള വളർച്ചാ ആശങ്കകൾ മറികടക്കുകയാണ് കാപെക്‌സ് ചെലവ് വർധിക്കുക വഴി സർക്കാർ ലക്ഷ്യമിടുന്നത്.
  3. ഡിജിറ്റൈസ്ഡ് ഇന്ത്യ, ഗ്രീൻ ഹൈഡ്രജൻ, ഇലക്ട്രിക് വാഹനങ്ങൾ (ഇവികൾ), ബ്രോഡ്ബാൻഡ് എന്നിവയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകാൻ സാധ്യതയുണ്ട്. ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിന് കൂടുതൽ ഫണ്ട് അനുവദിച്ചേക്കും. ഇ- റുപ്പിയെ പ്രോൽസാഹിപ്പിക്കാനുള്ള നടപടികളും പ്രതീക്ഷിക്കാം.
  4. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ, ഭക്ഷ്യ- വളം സബ്സിഡികൾക്കായി ഏകദേശം 4 ട്രില്യൺ രൂപ (48 ബില്യൺ ഡോളർ) സർക്കാർ അനുവദിച്ചേക്കും.
  5. താങ്ങാനാവുന്ന ഭവനങ്ങൾക്കുള്ള പണം (ഫണ്ടിംഗ്) സർക്കാർ 15 ശതമാനത്തിലധികം വർദ്ധിപ്പിച്ചേക്കാമെന്ന് കാണിക്കുന്ന സൂചനകളും ശക്തമാണ്. ഈ വർദ്ധന 2024- 2025 സാമ്പത്തിക വർഷത്തിൽ താങ്ങാനാവുന്ന ഭവനങ്ങൾക്കായുള്ള മൊത്തം തുക ഒരു ട്രില്യൺ രൂപയിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  6. ഓഹരി വിറ്റഴിക്കലിലൂടെ 510 ബില്യൺ (6 ബില്യൺ ഡോളറിന് തുല്യം) സമാഹരിക്കാൻ സർക്കാർ ലക്ഷ്യം വച്ചിട്ടുണ്ട്. വിറ്റഴിക്കുന്ന ആസ്തികളുടെ വിവരങ്ങൾ പ്രതീക്ഷിക്കാം. കഴിഞ്ഞ ബജറ്റിൽ ഓഹരി വിറ്റഴിക്കൽ ലക്ഷ്യം കാണാത്ത സാഹചര്യത്തിൽ വലിയ നടപടികൾ ഉണ്ടായേക്കും.
X
Top