ഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനംചൈനക്ക് മുന്നിൽ വാതിൽ തുറന്നിടാൻ കേന്ദ്രസർക്കാർ; കർശന നിക്ഷേപ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുംആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് അന്തിമാനുമതിഇന്ത്യൻ സോളാർ ഉത്പന്നങ്ങൾക്ക് 126 % തീരുവ ഏർപ്പെടുത്തി യുഎസ്ഇന്ത്യയുടെ ജിഡിപി 10.5 ശതമാനം കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

കേരള ബ്ലാസ്റ്റേഴ്സിന്റെ അസോസിയേറ്റ് പാർട്ണറായി ഫാസിയോ

കൊച്ചി: ഈ സീസണിലെ ക്ലബ്ബിന്റെ അസോസിയേറ്റ് പാർട്ണറായി പ്രമുഖ ഫാഷൻ ബ്രാൻഡായ ഫാസിയോയെ (FAZYO) കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി പ്രഖ്യാപിച്ചു. രാജ്യത്തെ പ്രശസ്തമായ കല്യാൺ സിൽക്സ് ഗ്രൂപ്പിൽ നിന്നുള്ള ബ്രാൻഡാണ് ഫാസിയോ. യുവാക്കളുടെ ഫാഷൻ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഫാസിയോയും കേരള ബ്ലാസ്റ്റേഴ്സും ഒന്നിക്കുന്നത് വലിയ പ്രതീക്ഷയോടെയാണ് ഇരു കൂട്ടരും കാണുന്നത്.

പുതിയ കാലത്തെ ട്രെൻഡുകൾക്കനുസരിച്ചുള്ള വസ്ത്രങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിലൂടെ യുവാക്കൾക്കിടയിൽ ഇതിനോടകം ഫാസിയോ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. കല്യാൺ സിൽക്സിന്റെ പാരമ്പര്യത്തിനൊപ്പം പുതുതലമുറയുടെ അഭിരുചികൾ കൂടി ചേർത്താണ് ഫാസിയോ പ്രവർത്തിക്കുന്നത്.

യുവാക്കളായ ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്, അവരുടെ അഭിരുചികൾക്കും താല്പര്യങ്ങൾക്കും അനുയോജ്യമായ ഫാസിയോയുമായി ഒന്നിക്കുന്നതിൽ സന്തോഷമുണ്ട്. ഫുട്ബോളിനെയും ലൈഫ് സ്റ്റൈലിനെയും ഒരുപോലെ സ്നേഹിക്കുന്ന ആരാധകരുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ഈ സഹകരണം സഹായിക്കും. പങ്കാളിത്തത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു.

കേരളത്തിൽ നിന്നുള്ള ഒരു ബ്രാൻഡ് എന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്സുമായി ഒന്നിക്കുന്നതിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്. ഊർജ്ജസ്വലതയുടെയും യുവത്വത്തിന്റെയും പ്രതീകമാണ് ഈ ക്ലബ്ബ്. ഫുട്ബോളിനപ്പുറം കേരളത്തിന്റെ സംസ്കാരത്തിന്റെ ഭാഗമായ ആരാധകരുമായി കൂടുതൽ അടുക്കാൻ ഈ പങ്കാളിത്തം അവസരമൊരുക്കുമെന്ന് ഫാസിയോ സിഇഒ ഗോപകുമാർ എ.ആർ കൂട്ടിച്ചേർത്തു.

X
Top