വളര്‍ച്ചാ അനുമാനത്തില്‍ കുറവ് വരുത്തി വിദഗ്ധര്‍എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കില്ലെന്ന് കേന്ദ്രംഏറ്റവുമധികം വിദേശ നാണയശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് നാലാംസ്ഥാനംക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര വിതരണം തുടർന്നേക്കും

ഫാസ്റ്റ്ട്രാക്ക് ആമസോണുമായി സഹകരിച്ച് റിഫ്ളക്സ് പ്ലേ സ്മാര്‍ട്ട് വാച്ച് അവതരിപ്പിക്കുന്നു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ യൂത്ത്, അസസ്സറീസ് ബ്രാന്‍ഡ് ആയ ഫാസ്റ്റ്ട്രാക്ക് തങ്ങളുടെ പുതിയ റിഫ്ളക്സ് പ്ലേ സ്മാര്‍ട്ട് വാച്ച് അവതരിപ്പിക്കുന്നു. ആമസോണില്‍ ജൂലൈ 23, 24 തീയ്യതികളിലെ ആമസോണ്‍ പ്രൈം ഡേയിലാണ് ഒട്ടേറെ സവിശേഷതകളുള്ള ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് പ്ലേ സ്മാര്‍ട്ട് വാച്ച് അവതരിപ്പിക്കുന്നത്.
പുതിയ റിഫ്ളക്സ് പ്ലേ സ്മാര്‍ട്ട് വാച്ച് 1.3 ഇഞ്ച് അമോലെഡ് ഡിസ്പ്ലെയും ബ്ലഡ് പ്രഷര്‍ മോണിറ്ററിംഗ്, എസ്പിഒ2 മോണിറ്ററിംഗ് തുടങ്ങി നിരവധി സവിശേഷതകളോടെയാണ് എത്തുന്നത്. നാല് ആകര്‍ഷക വര്‍ണങ്ങളില്‍ വിവിധങ്ങളായ ആനിമേറ്റഡ് വാച്ച് ഫെയ്സുകളോടെയും ബില്‍റ്റ് ഇന്‍ ഗെയിമുകള്‍ക്കുള്ള പിന്തുണയോടെയും ആണ് റിഫ്ളക്സ് പ്ലേ വരുന്നത്.
രണ്ടു ദിവസത്തെ ആമസോണ്‍ പ്രൈം ഡേ മെഗാ ഈവന്‍റിനിടെ പ്രൈം അംഗങ്ങള്‍ക്കു വേണ്ടി മാത്രമായിരിക്കും റിഫ്ളക്സ് പ്ലേ അവതരിപ്പിക്കുക. ആമസോണ്‍ പ്രൈം ഡേയില്‍ 5995 രൂപയ്ക്ക് റിഫ്ളക്സ് പ്ലേ വാങ്ങാനാവും. ആമസോണില്‍ ലോഞ്ചസ് ഇന്‍ സ്പോട്ട്ലൈറ്റ് വിഭാഗത്തിലാണ് ഫാസ്റ്റ്ട്രാക്ക് പ്ലേ ശ്രേണി അവതരിപ്പിക്കുക.
ഉപഭോക്താക്കളുടെ ഉയര്‍ന്നു വരുന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമായി അത്യാധുനീക വാച്ചുകള്‍ അവതരിപ്പിക്കുന്നതില്‍ ഫാസ്റ്റ്ട്രാക്ക് എന്നും മുന്‍ നിരയിലാണെന്ന് ഫാസ്റ്റ്ട്രാക്ക് വിപണന വിഭാഗം മേധാവി അജയ് മൗര്യ പറഞ്ഞു. സ്മാര്‍ട്ട് വാച്ച് അനുഭവങ്ങള്‍ കൂടുതല്‍ മികച്ചതാക്കുന്ന 1.3 ഇഞ്ച് അമോലെഡ് ഡിസ്പ്ലെ ഉള്‍പ്പെടെയുള്ള സവിശേഷതകളുമായാണ് ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് പ്ലേ സീരീസ് എത്തുന്നത്. ആമസോണുമായി സഹകരിച്ച് ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് പ്ലേ പുറത്തിറക്കുന്നതില്‍ തങ്ങള്‍ക്ക് ആവേശമുണ്ട്. സ്മാര്‍ട്ട് വാച്ചുകള്‍ ഇന്ന് എല്ലാവരുടേയും സ്റ്റൈലിന്‍റെ ഭാഗമാണെന്നും പുതിയ സവിശേഷതകള്‍ കൊണ്ടു മുന്നില്‍ നില്‍ക്കുന്ന വാച്ചുകളുമായി തങ്ങള്‍ ഇവിടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാസ്റ്റ്ട്രാക്കിന്‍റെ പുതിയ സ്മാര്‍ട്ട് വാച്ച് ശ്രേണിയായ റിഫ്ളക്സ് പ്ലേ ആമസോണ്‍ ഡോട്ട് ഇന്നില്‍ പുറത്തിറക്കുന്നതു പ്രഖ്യാപിക്കുവാനും ഈ പ്രൈം ദിനത്തിന്‍റെ ആഹ്ലാദം കണ്ടെത്താന്‍ ഉപഭോക്താക്കളെ സഹായിക്കാനും തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്ന് ആമസോണ്‍ ഫാഷന്‍ ഇന്ത്യ ഡയറക്ടറും മേധാവിയുമായ സൗരഭ് ശ്രീവാസ്തവ പറഞ്ഞു. ആധുനീകവും ഏറ്റവും പുതിയതുമായ സവിശേഷതകള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുകയാണ് ഈ പുതിയ സ്മാര്‍ട്ട് വാച്ചിലൂടെ. വിപുലമായ തെരഞ്ഞെടുപ്പുകള്‍, സൗകര്യം, മൂല്യം എന്നിവ തങ്ങളുടെ ഉപഭോക്താക്കള്‍ക്കു നല്‍കുന്നതില്‍ ആമസോണ്‍ ഡോട്ട് ഇന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

X
Top