എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

കെവൈസി പൂര്‍ത്തീകരിക്കാത്ത ഫാസ്റ്റാഗുകള്‍ ഉടന്‍ നിര്‍ജ്ജീവമാകും

കെവൈസി (നോ യുവര്‍ കസ്റ്റമര്‍) പൂര്‍ത്തീകരിക്കാത്ത ഫാസ്റ്റാഗുകള്‍ ഈ മാസം 31 ഓടെ നിര്‍ജ്ജീവമാകുമെന്ന് നാഷ്ണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ). നിലവില്‍ ബാലന്‍സ് ഉള്ള ഫാസ്റ്റാഗുകളും ഇതില്‍ ഉള്‍പ്പെടും.

ഒരു വാഹനം ഒരു ഫാസ്റ്റാഗ് സംരംഭം നടപ്പിലാക്കുകയാണ് എന്‍എച്ച്എഐ. ഇലക്ട്രോണിക് ടോള്‍ പിരിവ് സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക, ടോള്‍ പ്ലാസകളില്‍ തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കുക, ഒന്നിലധികം വാഹനങ്ങള്‍ക്ക് ഒറ്റ ഫാസ്ടാഗ് ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തുക, ഒരു പ്രത്യേക വാഹനവുമായി ഒന്നിലധികം ഫാസ്ടാഗുകള്‍ ബന്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്യമിട്ടാണ് ഒരു വാഹനം ഒരു ഫാസ്റ്റാഗ് നടപ്പിലാക്കുന്നത്.

ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കെവൈസി അപ്ഡേറ്റ് ചെയ്തുകൊണ്ട് അവരുടെ ഏറ്റവും പുതിയ ഫാസ്ടാഗിന്റെ നോ യുവര്‍ കസ്റ്റമര്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഫാസ്ടാഗ് ഉപയോക്താക്കളെ എന്‍എച്ച്എഐ പ്രോത്സാഹിപ്പിക്കുന്നു.

2024 ജനുവരി 31ന് ശേഷം മുമ്പത്തെ ടാഗുകള്‍ നിര്‍ജ്ജീവമാക്കപ്പെടും/ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെടുമെന്നതിനാല്‍ ഏറ്റവും പുതിയ ഫാസ്ടാഗ് അക്കൗണ്ട് മാത്രമേ സജീവമായി നിലനില്‍ക്കുവെന്നും എന്‍എച്ച്എഐ പറഞ്ഞു.

കൂടുതല്‍ സഹായത്തിനോ അന്വേഷണത്തിനോ, ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് അടുത്തുള്ള ടോള്‍ പ്ലാസകളിലേക്കോ ബന്ധപ്പെട്ട ഇഷ്യൂവര്‍ ബാങ്കുകളുടെ ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്കോ ബന്ധപ്പെടാം.

X
Top