
ഇൻഡോർ: വില കുത്തനെ ഇടിഞ്ഞതോടെ മധ്യപ്രദേശിലെ തക്കാളി കർഷകർ കടുത്ത ആശങ്കയിൽ. കഴിഞ്ഞവർഷം മികച്ച ലാഭം ലഭിച്ചതിനാൽ ഈ വർഷം കൂടുതൽ സ്ഥലത്ത് കൃഷി നടത്തിയതാണ് കർഷകർക്കു തിരിച്ചടിയായത്.
വിപണിയിലേക്ക് വൻതോതിൽ തക്കാളി എത്തിത്തുടങ്ങിയതോടെ മൊത്തവില വിപണിയിൽ കിലോയ്ക്ക് രണ്ടു രൂപ നിരക്കിലാണ് തക്കാളി വാങ്ങുന്നത്.
കർഷകരെ രക്ഷിക്കാൻ സർക്കാരിന്‍റെ സഹായം അനിവാര്യമാണെന്ന വിലയിരുത്തലാണ് പൊതുവേ ഉയരുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ തക്കാളി സംഭരണകേന്ദ്രമായ ഇൻഡോറിലെ ദേവി അഹില്യാഭായി ഹോൾക്കർ ഫ്രൂട്ട് ആൻഡ് വെജിറ്റബിളിലേക്ക് വൻതോതിലാണ് തക്കാളി എത്തിക്കൊണ്ടിരിക്കുന്നത്.
വില ഒത്തുപോകാത്തതിനാൽ തക്കാളി വിപണിയിൽ ഉപേക്ഷിച്ചശേഷം മുങ്ങിയവരും കുറവല്ല. ഇതും മൊത്തവിപണ മാർക്കറ്റ് നടത്തിപ്പുകാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണ്.