ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

കോടികളുടെ നികുതി വെട്ടിപ്പ്: 7 കമ്പനികള്‍ക്കെതിരെ നടപടി

ന്യൂഡൽഹി: വ്യാജ ഐടിസി ബില്ലുകള്‍ നല്‍കിയ ഏഴ് കമ്പനികളെ കേന്ദ്ര ചരക്ക് സേവന നികുതി (സിജിഎസ്ടി) വകുപ്പ് കണ്ടെത്തി. 68 കോടിയിലധികം രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയ ഏഴ് കമ്പനികള്‍ക്കെതിരെ ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ശന നടപടി സ്വീകരിച്ചു.

ഛത്തീസ്ഗഢിലാണ് സംഭവം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നികുതിദായകര്‍ക്ക് ഈ കമ്പനികള്‍ വ്യാജ ഐടിസി ബില്ലുകള്‍ നല്‍കിയതായും പറയപ്പെടുന്നു. വരും ദിവസങ്ങളിലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചു.

നികുതിവെട്ടിപ്പ് ഇങ്ങനെ

ബിജോതിക് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഗോള്‍ഡന്‍ ട്രേഡേഴ്സ്, എആര്‍എല്‍ ട്രേഡിംഗ് കമ്പനി, ദേവി ട്രെന്‍ഡിംഗ് കമ്പനി, ബദ്രി എന്റര്‍പ്രൈസസ്, കുമാര്‍ ട്രേഡേഴ്സ്, സിംഗ് ബ്രദേഴ്സ് എന്നീ ഏഴ് കമ്പനികള്‍ക്കെതിരെ റായ്പൂര്‍ സിജിഎസ്ടി കമ്മീഷണറേറ്റ് കേസെടുത്തു.

68.04 കോടി രൂപയുടെ നികുതി വെട്ടിപ്പ് സിജിഎസ്ടി കണ്ടെത്തിയിട്ടുണ്ട്. ഈ വ്യാജ കമ്പനികള്‍ക്ക് സാധനങ്ങളൊന്നും നല്‍കാതെയാണ് ഐടിസി ലഭിക്കുന്നതെന്ന് കേന്ദ്ര ചരക്ക് സേവന നികുതി (സിജിഎസ്ടി) പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ അതുല്‍ ഗുപ്ത പറഞ്ഞു.

ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തിക്ക് മാത്രമേ ഏതെങ്കിലും സാധനങ്ങളുടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നല്‍കൂ. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് നല്‍കുന്നില്ല. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് മാത്രമേ ക്രെഡിറ്റ് ലഭ്യമാകൂ. വ്യക്തിഗത ഉപയോഗത്തിനുള്ള ഇനങ്ങള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നല്‍കുന്നില്ല.

ഏതെങ്കിലും ചരക്കുകള്‍ വ്യക്തിപരവും വാണിജ്യപരവുമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെങ്കില്‍, വാണിജ്യ ഭാഗത്തിന് കീഴില്‍ വരുന്ന ചരക്കുകള്‍ക്ക് മാത്രമേ ഇളവ് ലഭിക്കുകയുള്ളൂ, അതിന് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റും നല്‍കും.

ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ക്ലെയിം ചെയ്യുന്നതിന്, ഈടാക്കിയ നികുതിയുടെ വിശദാംശങ്ങള്‍, വിതരണം ചെയ്ത ചരക്കുകളുടെയും സേവനങ്ങളുടെയും ആകെ മൂല്യം, അന്തര്‍സംസ്ഥാന വില്‍പ്പനയുടെ വിശദാംശങ്ങള്‍ എന്നിവ ബില്ലിനൊപ്പം ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നല്‍കുന്നത്.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 600 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് സംസ്ഥാനത്ത് നടന്നതായി റിപ്പോര്‍ട്ട്. ഇരുനൂറിലധികം നികുതിവെട്ടിപ്പുകാരും പിടിയിലായതായി സൂചനയുണ്ട്. ഇതേസമയം, ഛത്തീസ്ഗഡില്‍ നിന്ന് കേന്ദ്രത്തിന് 50,000 കോടിയിലധികം വരുമാനം ജിഎസ്ടിയിലൂടെ ലഭിച്ചു.

X
Top