ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

മൂന്ന് വർഷം കൊണ്ട് പിടികൂടിയത് 137 കോടിയുടെ കള്ള നോട്ടുകൾ

രാജ്യത്ത് കള്ള നോട്ടുകളുടെ എണ്ണം വർധിക്കുന്നതായി സൂചന. ഇവ പിടിച്ചെടുക്കുന്നതിലും വർധനയുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 137 കോടിയുടെ കള്ള നോട്ടുകളാണ് ഇന്തയിൽ പിടിച്ചെടുത്തത്. ഇവയിൽ കൂടുതലും 2000 രൂപയുടെ കറൻസികളാണ്.

ഇത്തരത്തിൽ വലിയ തോതിൽ കള്ള നോട്ടുകൾ പിടിച്ചെടുക്കുന്നത് ഇവയുടെ വ്യാപനം കൂടുന്നു എന്നതിന്റെ സൂചന കൂടിയായി വിലയിരുത്തപ്പെടുന്നു. നിലവിൽ പൊലീസും, മറ്റ് സുരക്ഷാ ഏജൻസികളും കൂടി പിടിച്ചെടുത്ത തുകയാണ് 137 കോടി രൂപ. ഇത്തരത്തിൽ പിടിച്ചെടുത്തവയിൽ കൂടുതലും 2000 രൂപയുടെ കറൻസികളാണ്.

കള്ളപ്പണത്തിൽ കൂടുതലും വരുന്നത് പാകിസ്ഥാനിൽ നിന്നാണെന്ന് വിവിധ സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇവ പല മാർഗങ്ങളിലൂടെ അതിർത്തി കടന്ന് ഇന്ത്യയിലെത്തുന്നു.

പൊലീസും, ബോർഡർ സെക്യൂരിറ്റി ഫോഴ്സും ഇത്തരത്തിൽ കടത്താൻ ശ്രമിക്കുന്ന കള്ളപ്പണം ധാരാളമായി പിടിച്ചെടുക്കാറുണ്ട്. എന്നാൽ ഇനിയും കൂടുതൽ പരിശ്രമം ആവശ്യമാണെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ തെളിയിക്കുന്നത്.

നോട്ടു നിരോധനത്തിലൂടെ കള്ളപ്പണത്തിന് തടയിടാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. എന്നാൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത് കൂടുതൽ കള്ളപ്പണം സമ്പദ് വ്യവസ്ഥയിലേക്ക് ഒഴുകുന്നു എന്നാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 137,96,17,270 കോടി രൂപയുടെ കള്ള നോട്ടുകൾ 2019-21 കാലഘട്ടത്തിൽ പിടിച്ചെടുത്തിട്ടുണ്ട്. 2021ൽ മാത്രം 3,10,066 ലക്ഷം കള്ള നോട്ടുകളാണ് പിടിച്ചെടുത്തത്. ഇവയുടെ മുഖവില 20,39,27,660 കോടി രൂപയാണ്.

2020 ൽ 8,34,947 ലക്ഷം കള്ള നോട്ടുകളാണ് പിടിച്ചെടുത്തത്. ഇവയുടെ മുഖവില 92,17,80,480 കോടി രൂപയാണ്. 2019 ൽ 2,87,404 ലക്ഷം കള്ള നോട്ടുകൾ കണ്ടെടുത്തു. 25,39,09,130 കോടി രൂപയാണ് ഇവയുടെ മുഖവില.

കഴിഞ്ഞ മൂന്നു വർഷത്തിൽ പിടിച്ചെടുത്ത കള്ള നോട്ടുകളിൽ അധികവും 2000 രൂപയുടെയും, 500 രൂപയുടെയും കറൻസികളായിരുന്നു എന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2021ൽ പിടിച്ചെടുത്ത 4,84,78,000 കോടി രൂപയുടെ കള്ള നോട്ടുകൾ 2000 രൂപ കറൻസിയുടേതാണ്.

ഇതേ കാലയളവിൽ 12,57,99,000 കോടിയുടെ കള്ളനോട്ടുകൾ 500 രൂപ കറൻസിയുടേതാണ്. 2019 ൽ 2,44,834 ലക്ഷം കള്ളനോട്ടുകൾ 2000 രൂപ കറൻസികളായി പിടിച്ചെടുത്തു. ഇതേ സമയം, 90,566,000 500 രൂപ നോട്ടുകൾ കള്ളപ്പണമായി കണ്ടെടുത്തു.

ഇത്തരത്തിൽ കള്ളപ്പണം വ്യാപിക്കുന്നതിനെതിരെ കേന്ദ്രസർക്കാർ ശക്തമായ നടപടികൾ കൈക്കൊണ്ടതായി വിശദീകരിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള എഫ്ഐസിഎൻ കോഓർഡിനേഷൻ ഗ്രൂപ്പ് വഴി കേന്ദ്ര-സസ്ഥാന ഏജൻസികൾക്ക് കള്ളപ്പണത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കു വെക്കുന്നു.

ടെറർ ഫണ്ടിങ് ആൻഡ് ഫേക് കറൻസി സെൽ, നാഷണൽ ഇൻവെസ്റ്റിഗേറ്റിങ് ഏജൻസിക്ക് കീഴിൽ പ്രവർത്തിക്കുന്നു. അന്താരാഷ്ട്ര അതിർത്തികളിലും കർശനമായി നിരീക്ഷണ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

X
Top