ഗ്യാസ് സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള നിർബന്ധംഎൽപിജി ക്ഷാമം: മുംബൈയിലെ 20% ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടിഇന്ത്യയുടെ പക്കൽ നിന്ന് ഇൻഡൊനീഷ്യ ബ്രഹ്‌മോസ് വാങ്ങുന്നുഗള്‍ഫിലെ ജൂവലറികളില്‍ സ്വര്‍ണം വില്ക്കാന്‍ വന്‍തിരക്ക്കേരളം ഐടി രംഗത്ത് മുന്നേറ്റ പാതയിലെന്ന് മുഖ്യമന്ത്രി

സൗരോർജ്ജ ബിസിനസ്സിലേക്ക് കടന്ന് എക്സൽ റിയൽറ്റി എൻ ഇൻഫ്ര

മുംബൈ: സോളാർ വ്യവസായത്തിലേക്ക് കമ്പനിയുടെ ബിസിനസ്സ് പ്രവർത്തനം വൈവിധ്യവൽക്കരിച്ചതായി എക്സൽ റിയൽറ്റി എൻ ഇൻഫ്ര അറിയിച്ചു. ഇന്ത്യയുടെ സൗരോർജ്ജ മേഖല വളർച്ചയ്ക്ക് വൻ അവസരങ്ങൾ പ്രദാനം ചെയ്യുന്നുവെന്ന് കമ്പനി പറഞ്ഞു.

സൗരോർജ്ജ ബിസിനസ്സിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി കമ്പനി സെവൻ ഗ്രീൻ സോളാർ സിസ്റ്റംസ് എന്ന പേരിൽ ഒരു സംയുക്ത സംരംഭം രൂപീകരിക്കുമെന്ന് കമ്പനി അതിന്റെ എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞു. കൂടാതെ സോളാർ മൊഡ്യൂളുകളുടെ നിർമ്മാണം വർദ്ധിപ്പിക്കുന്നതിനുള്ള പിഎൽഐ പദ്ധതിയുടെ ഗുണഭോക്താവാകാൻ കമ്പനി ഉദ്ദേശിക്കുന്നു.

പുനരുപയോഗ ഊർജത്തിന്റെ ഭാവി ആവശ്യവും ഈ മേഖലയെ ഉത്തേജിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന മുൻകൈയും കണക്കിലെടുത്ത് സോളാർ ബിസിനസ്സിലേക്ക് പ്രവേശിച്ച് പുനരുപയോഗ ഉർജ്ജ വിഭാഗത്തിലെ ബിസിനസ്സ് അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കമ്പനി ഉദ്ദേശിക്കുന്നതായി എക്സൽ റിയൽറ്റി എൻ ഇൻഫ്ര പ്രസ്താവനയിൽ പറഞ്ഞു.

X
Top