
മുംബൈ: ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്‌സ് മേജര്‍ എറ്റേര്‍ണല്‍ ലിമിറ്റഡ് ഓഹരി ചൊവ്വാഴ്ച 12.66 ശതമാനം ഉയര്‍ന്ന് റെക്കോര്‍ഡ് വിലയായ 306.10 രൂപയിലെത്തി.
കമ്പനിയുടെ ക്വിക്ക് കൊമേഴ്‌സ് വിഭാഗമായ ബ്ലിങ്കിറ്റ് 2400 കോടി രൂപയുടെ വരുമാനം ഒന്നാംപാദത്തില്‍ സൃഷ്ടിച്ചിരുന്നു. ഇത് ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ 2261 കോടി രൂപയേക്കാള്‍ അധികമാണ്. ഇതോടെ കമ്പനിയുടെ മൊത്തം വരുമാനം 70 ശതമാനമുയര്‍ന്ന് 7167 കോടി രൂപയായി.
എറ്റേര്‍ണലിന്റെ അറ്റാദായം 90 ശതമാനത്തോളം കൂപ്പുകുത്തിയെങ്കിലും അന്തര്‍ദ്ദേശീയ ബ്രോക്കറേജുകളുള്‍പ്പടെയുള്ളവര്‍ ഓഹരിയില്‍ പോസിറ്റീവാണ്.
ജെഫറീസ് 400 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ സിഎല്‍എസ്എ ‘ഉയര്‍ന്ന ബോധ്യത്തോടെയുള്ള ഔട്ട്‌പെര്‍ഫോം’ റേറ്റിംഗാണ് നല്‍കുന്നത്.
എംകെയ് ഗ്ലോബല്‍ ഫൈനാന്‍ഷ്യല്‍ 330 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി റെക്കമെന്റ് ചെയ്തു. അതേസമയം മക്വാറി അണ്ടര്‍പെര്‍ഫോം റേറ്റിംഗാണ് നല്‍കുന്നത്.