ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് പരിഗണനയിൽ: ജെ.പി. നഡ്ഡ

ന്യൂഡൽഹി: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്ഥാപിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ.

രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേരളം മാതൃക സംസ്ഥാനമാണെന്നും അതിനാൽ എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം എന്താണെന്നുമായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം.

എയിംസ് സ്ഥാപിക്കുന്നതിന് കോഴിക്കോട് സ്ഥലം കണ്ടെത്തി സംസ്ഥാനം കേന്ദ്രത്തിന് പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

തുടർന്നാണ് എയിംസ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും കേരളം അതിൽ ഒരു സംസ്ഥാനമാണെന്നും ജെ.പി. നഡ്ഡ രാജ്യസഭയിൽ അറിയിച്ചത്.

കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുനിന്നുള്ള എംപിമാർ കഴിഞ്ഞ ദിവസം ലോക്സഭയിൽ ബഹളം വെച്ചിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ ഒരു ഉറപ്പ് നൽകാൻ കഴിഞ്ഞ ദിവസം അദ്ദേഹം തയാറായിരുന്നില്ല.

X
Top