കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്ക് അറ്റാദായം 190.03 കോടി രൂപ

ചെന്നൈ: ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്ക് 2023 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ അറ്റാദായം 190.03 കോടി രൂപയായി റിപ്പോർട്ട് ചെയ്‌തതായി ബാങ്ക് ഞായറാഴ്ച അറിയിച്ചു.

കഴിഞ്ഞ വര്ഷം നാലാം പാദത്തെ അപേക്ഷിച്ച 59 ശതമാനം കുതിപ്പാണിത് രേഖപ്പടുത്തുന്നത്.
മുൻ വർഷം ഇതേ പാദത്തിൽ 119.50 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം.

2023 മാർച്ച് 31 ന് അവസാനിക്കുന്ന വർഷത്തിൽ, അറ്റാദായം 573.59 കോടി രൂപയായി, മുൻ വർഷം ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്ത 280.73 കോടി രൂപയിൽ നിന്ന്.

അവലോകന പാദത്തിൽ മൊത്ത വരുമാനം 1,394.41 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 1,043.97 കോടി രൂപയായിരുന്നു ഇത്.

2023 മാർച്ച് 31 ന് അവസാനിക്കുന്ന വർഷത്തിൽ, മൊത്ത വരുമാനം മുൻ വർഷം രജിസ്റ്റർ ചെയ്ത 3,997.22 കോടി രൂപയിൽ നിന്ന് 4,831.46 കോടി രൂപയായി ഉയർന്നു.

മെയ് 5ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ, ബാങ്കിന്റെ തുടർന്നുള്ള വാർഷിക പൊതുയോഗത്തിൽ അംഗങ്ങളുടെ അംഗീകാരത്തിന് വിധേയമായി, 10 രൂപ വീതം ഇക്വിറ്റി ഷെയറിന് 1 രൂപ ലാഭവിഹിതം ശുപാർശ ചെയ്തതായി പ്രസ്താവനയിൽ പറയുന്നു.

X
Top