ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

വാസുദേവനെ എംഡിയും സിഇഒയുമായി പുനർ നിയമിക്കുന്നതിന് ഇഎസ്എഫ്ബിക്ക് ആർബിഐയുടെ അനുമതി

ഡൽഹി: എംഡിയും സിഇഒയുമായ വാസുദേവൻ പി എ-നെ ഒരു വർഷത്തേക്ക് വീണ്ടും നിയമിക്കുന്നതിനുള്ള നിർദ്ദേശം റിസർവ് ബാങ്ക് അംഗീകരിച്ചതായി ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് (ഇഎസ്എഫ്ബി) അറിയിച്ചു. തങ്ങളുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ വാസുദേവൻ പി എൻ-നെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (എംഡി & സിഇഒ) ആയി വീണ്ടും നിയമിക്കാനുള്ള നിർദ്ദേശം ആർബിഐ അംഗീകരിച്ചതായി ബാങ്ക് അറിയിച്ചു. 2022 ജൂലൈ 23 മുതൽ പ്രാബല്യത്തിൽ വരുന്ന ഒരു വർഷത്തേക്ക് അദ്ദേഹത്തിന്റെ നിയമനം.

2007-ൽ മൈക്രോ ഫിനാൻസ് സ്ഥാപനമായി ആരംഭിച്ച ഇക്വിറ്റാസിന്റെ മാനേജിംഗ് ഡയറക്ടർ കൂടിയാണ് അദ്ദേഹം. പിന്നീട് വാസുദേവൻ 2016-ൽ ഈ സ്ഥാപനത്തെ ബാങ്കാക്കി മാറ്റിയിരുന്നു. വ്യാഴാഴ്ച ബി‌എസ്‌ഇയിൽ ഇക്വിറ്റാസ് എസ്‌എഫ്‌ബിയുടെ ഓഹരി 0.65 ശതമാനം ഇടിഞ്ഞ് 38.25 രൂപയിലെത്തി.

X
Top