ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ഡാറ്റാ സെന്റർ സ്ഥാപിക്കാൻ 86 മില്യൺ നിക്ഷേപിക്കുമെന്ന് ഇക്വിനിക്സ്

ന്യൂഡൽഹി: മുംബൈയിൽ പുതിയ ഡാറ്റാ സെന്റർ നിർമ്മിക്കുന്നതിന് 86 മില്യൺ ഡോളറിന്റെ പ്രാരംഭ നിക്ഷേപം പ്രഖ്യാപിച്ച്  യുഎസ് ആസ്ഥാനമായുള്ള ഡാറ്റാ സെന്റർ കമ്പനിയായ ഇക്വിനിക്സ്. ഈ പദ്ധതിക്കായി നഗരത്തിലെ ചന്ദിവാലി പ്രദേശത്ത് നാലേക്കർ ഭൂമിയാണ് കമ്പനി ഏറ്റെടുത്തിരിക്കുന്നത്. എംബി3 എന്ന് പേരിട്ടിരിക്കുന്ന പുതിയ ഡാറ്റാ സെന്റർ, ഇക്വിനിക്‌സിന്റെ മുംബൈയിലെ ഇത്തരത്തിലുള്ള മൂന്നാമത്തെ സൗകര്യമായിരിക്കും. എംബി3 യുടെ ആദ്യ ഘട്ടം 2024 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ തുറക്കും. ഈ പദ്ധതിയുടെ ഭൂമി ഇടപാടിനായി ഇക്വിനിക്‌സിന്റെ എക്‌സ്‌ക്ലൂസീവ് റിയൽ എസ്റ്റേറ്റ് ഉപദേശകനായി ജെഎൽഎല്ലാണ് പ്രവർത്തിച്ചത്.

ഈ വർഷം മാർച്ചിൽ, 5.5 ഏക്കറിലധികം സ്ഥലം ഏറ്റെടുത്ത് ഇക്വിനിക്സ് തങ്ങളുടെ പ്രവർത്തനം ചെന്നൈയിലേക്കും വ്യാപിച്ചിരുന്നു. മുംബൈയിലെ ഇക്വിനിക്‌സിന്റെ തുടർച്ചയായ നിക്ഷേപം, ആഗോള-പ്രാദേശിക ഉപഭോക്താക്കളിൽ നിന്നുള്ള കാര്യമായ ഡിമാൻഡ് നിറവേറ്റുന്ന, ഇന്ത്യയിലെ ഡാറ്റാ സെന്റർ പ്ലാറ്റ്‌ഫോമിന്റെ കൂടുതൽ മെച്ചപ്പെടുത്തലിന് സഹായിക്കും. ഇന്ത്യയിലെ നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കൾക്ക് തങ്ങളുടെ  സേവനങ്ങൾ കൂടുതൽ അടുത്ത് എത്തിക്കാൻ പ്രാപ്തമാക്കുന്നതിനായി ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള കൂടുതൽ നിക്ഷേപങ്ങളിൽ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കമ്പനി പറഞ്ഞു.

ആഗോളതലത്തിൽ ഇക്വിനിക്സ് 70 മെട്രോകളിൽ 240-ലധികം ഡാറ്റാ സെന്ററുകൾ പ്രവർത്തിപ്പിക്കുന്നു. കൂടാതെ, കമ്പനി ലോകത്തിലെ 10,000-ത്തിലധികം പ്രമുഖ ബിസിനസുകൾക്ക് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സേവനം വാഗ്ദാനം ചെയ്യുന്നു. ഏഷ്യ-പസഫിക്കിൽ, ഓസ്‌ട്രേലിയ, ചൈന, ഹോങ്കോംഗ്, ഇന്ത്യ, ജപ്പാൻ, കൊറിയ, സിംഗപ്പൂർ എന്നിവിടങ്ങളിലെ പ്രധാന മെട്രോകളിൽ ഇക്വിനിക്‌സിന് 52 ​​ഡാറ്റാ സെന്ററുകളുണ്ട്.

X
Top