മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തിച്ചുനൽകാനൊരുങ്ങി റഷ്യകേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

ഇപിഎഫ്ഒ കണക്കനുസരിച്ച് തൊഴില്‍ നേടിയവരുടെ എണ്ണം 14.45% കുറഞ്ഞു

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന് (ഇപിഎഫ്ഒ) കണക്ക് പ്രകാരം, തൊഴില്‍ നേടിയവരുടെ എണ്ണം നവംബറിനെ അപേക്ഷിച്ച് ഡിസംബറില്‍ കുറഞ്ഞു. ഇപിഎഫ്ഒ താല്‍ക്കാലിക പേറോള്‍ ഡാറ്റ പ്രകാരം നവംബറില്‍ 937780 അറ്റ പുതിയ വരിക്കാരുണ്ടായപ്പോള്‍ ഡിസംബറിലിത് 8,002250 പേരാണ്.14.45 ശതമാനം കുറവ്.

തുടര്‍ച്ചയായ മൂന്നാം മാസമാണ് സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ചേരുന്ന അംഗങ്ങളുടെ എണ്ണം ദശലക്ഷത്തില്‍ കുറയുന്നത്. ഔദ്യോഗിക തൊഴിലുകളുടെ എണ്ണം കുറയുന്നത് വിപണിയിലെ സമ്മര്‍ദ്ദത്തെ സൂചിപ്പിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ഡിസംബറിലെ 8.02 ലക്ഷം പുതിയ അംഗങ്ങളില്‍ കൂടുതല്‍ പേരും 18-21 വയസില്‍ പെട്ടവരാണ്.

2.39 ലക്ഷം പേരാണ് ഈ പ്രായത്തിലുള്ളവര്‍. 22-25 വയസിലുള്ളവരാണ് രണ്ടാംസ്ഥാനത്ത്‌. 2.08 ലക്ഷം പേരാണ് ഈ പ്രായപരിധിയല്‍പെട്ടവര്‍.

ആദ്യമായി ജോലിയ്ക്ക് ചേരുന്നവരാണ് ഇപിഎഫ്ഒ അംഗങ്ങളില്‍ കൂടുതല്‍. മഹാരാഷ്ട്ര, തമിഴ് നാട്, ഗുജ് റാത്ത്, കര്‍ണ്ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് യഥാക്രമം കൂടുതല്‍ പേര്‍ ഔദ്യോഗിക തൊഴില്‍ കണ്ടെത്തിയത്. മൊത്തം അംഗങ്ങളില്‍ 60.08 ശതമാനം ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.

സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമി (സിഎംഐഇ) നടത്തിയ സര്‍വേ പ്രകാരം ഡിസംബറില്‍ തൊഴിലില്ലായ്മ നിരക്ക് 8.30 ശതമാനമായി വര്‍ധിച്ചിരുന്നു. നവംബറിലിത് 8.03 ശതമാനമായിരുന്നു.

X
Top