കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

മാക്‌സ്‌വെൽ എനർജി സിസ്റ്റത്തിന്റെ 51% ഓഹരികൾ സ്വന്തമാക്കി എൻഡുറൻസ് ടെക്

മുംബൈ: മാക്‌സ്‌വെൽ എനർജി സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 51 ശതമാനം ഓഹരി 135 കോടി രൂപയ്ക്ക് ഏറ്റെടുത്തതായി വാഹന ഘടക നിർമാതാക്കളായ എൻഡ്യൂറൻസ് ടെക്‌നോളജീസ് ലിമിറ്റഡ് അറിയിച്ചു. മുംബൈ ആസ്ഥാനമായുള്ള മാക്‌സ്‌വെൽ യുഎസ് ആസ്ഥാനമായുള്ള അയോൺ എനർജിയുടെ ഒരു അനുബന്ധ സ്ഥാപനമാണ്. ഈ ഏറ്റെടുക്കലിന്റെ ഫലമായി മാക്‌സ്‌വെൽ എൻഡ്യൂറൻസ് ടെക്‌നോളജീസിന്റെ ഒരു സബ്‌സിഡിയറിയായി മാറി. പ്രൈമറി ഇഷ്യൂവിന്റെയും ദ്വിതീയ വാങ്ങലിന്റെയും സംയോജനത്തിലൂടെയാണ് ഓഹരികൾ ഏറ്റെടുത്തതെന്ന് എൻഡ്യൂറൻസ് ടെക്നോളജീസ് ഫയലിംഗിൽ പറഞ്ഞു. ബാക്കിയുള്ള 49 ശതമാനം ഓഹരികൾ അടുത്ത അഞ്ച് സാമ്പത്തിക വർഷങ്ങളിലായി ഘട്ടം ഘട്ടമായി ഏറ്റെടുക്കുമെന്നും കമ്പനി വ്യക്തമാക്കി.

ഓട്ടോ ഒഇഎമ്മുകൾക്ക് ബിഎംഎസ് വാഗ്ദാനം ചെയ്യുന്നതിനുള്ള ആദ്യകാല പങ്കാളി എന്ന നിലയിൽ ഇവി കേന്ദ്രീകൃത ഉൽപ്പന്ന ശ്രേണിയിലേക്കുള്ള എൻഡ്യൂറൻസിന്റെ കടന്നുകയറ്റത്തിന് ഈ ഏറ്റെടുക്കൽ സഹായകമാകും. ഏറ്റെടുക്കലിന്റെ ആകെ ചെലവ് 135 കോടി രൂപയായിരുന്നെനും, അതിൽ 71.5 കോടി രൂപ 37,007 ഓഹരികളുടെ പ്രാഥമിക ഇഷ്യുവിന് സബ്‌സ്‌ക്രിപ്‌ഷനായും 63.5 കോടി രൂപ 32,866 ഓഹരികൾ ഒരു ഇക്വിറ്റി ഓഹരിക്ക് 19,321 രൂപ നിരക്കിൽ വാങ്ങുന്നതിനുമാണ് എന്ന് കമ്പനി ഫയലിംഗിൽ അറിയിച്ചു. 

X
Top