കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യവീണ്ടും ഇടിഞ്ഞ് സംസ്ഥാനത്തെ സ്വർണവിലസിൽവർലൈൻ പദ്ധതിരേഖയിൽ കേന്ദ്രം നിർദേശിക്കുന്ന മാറ്റങ്ങളിൽ ആകാംക്ഷയോടെ കേരളംആഗോള സൗരോര്‍ജ്ജ നിക്ഷേപം ഈവര്‍ഷം 500 ബില്യണ്‍ ഡോളറിലെത്തും

യുപിഐ ക്രെ‍ഡിറ്റിനും ഇനി ‘ഇഎംഐ’ സൗകര്യം ലഭ്യമാകും

ന്യൂഡൽഹി: യുപിഐ വഴി റുപേയ് ക്രെഡിറ്റ് കാർഡ് ഇടപാട് നടത്തുന്നവർക്കും ഇനി ‘ഇഎംഐ’ (പ്രതിമാസ തിരിച്ചടവ്) സൗകര്യം ലഭ്യമാകും. നിലവിൽ ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കുന്ന തുകകൾ പ്രതിമാസ തവണകളായി മാറ്റാൻ സൗകര്യമുണ്ടെങ്കിലും യുപിഐ വഴിയുള്ള ക്രെഡിറ്റ് ഇടപാടുകൾക്ക് ഇത് സാധ്യമായിരുന്നില്ല.

മേയ് 31നകം സൗകര്യം ലഭ്യമാക്കാൻ നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുപിഐ കമ്പനികൾക്ക് നിർദേശം നൽകി. യുപിഐ ക്രെഡിറ്റ്‍ലൈനിലും സൗകര്യം ലഭിക്കും.

കടകളിലെ യുപിഐ ക്യുആർ കോഡ് സ്കാൻ ചെയ്ത്, റുപേയ് ക്രെഡിറ്റ് കാർഡിലെ പണം അടയ്ക്കാനുള്ള സൗകര്യം ആരംഭിച്ചിട്ട് 2 വർഷമായി. ക്രെഡിറ്റ് കാർഡിന്റെയും ക്രെഡിറ്റ്‍ലൈനിന്റെയും പരിധി (ലിമിറ്റ്) ക്രമീകരിക്കാനും യുപിഐ ആപ്പുകളിൽ സംവിധാനമുണ്ടാകും.

വാഷിങ് മെഷീൻ വാങ്ങാൻ നിങ്ങൾ റുപേയ് ക്രെഡിറ്റ് കാർഡുമായി ബന്ധിപ്പിച്ച ഗൂഗിൾ പേ ഉപയോഗിച്ചെന്ന് കരുതുക. 10,500 രൂപയാണ് അടച്ചതെങ്കിൽ ഗൂഗിൾ പേ വഴി തന്നെ ഇത് ഇഎംഐ ആക്കി മാറ്റാം.

ചുരുക്കത്തിൽ 10,500 രൂപ ഒറ്റയടിക്ക് നല്‍കുന്നതിനു പകരം പല തവണകളായിട്ട് കൊടുക്കാം.

X
Top