വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

എംക്യൂര്‍ ഫാര്‍മ ഐപിഒ ജൂലായ്‌ 3 മുതല്‍

മുംബൈ: ബെയിന്‍ കാപ്പിറ്റല്‍ നിക്ഷേപകരായ എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജൂലായ്‌ മൂന്നിന്‌ തുടങ്ങും. ജൂലായ്‌ അഞ്ച്‌ വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌.

ഐപിഒയുടെ ഇഷ്യു വില 960-1008 രൂപയാണ്‌. 10 രൂപ മുഖവിലയുള്ള 14 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ജൂലായ്‌ 10ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെ 800 കോടി സമാഹരിക്കുകയാണ്‌ കമ്പനിയുടെ ലക്ഷ്യം. ഇതിന്‌ പുറമെ 1.14 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും (ഒ എഫ്‌ എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടര്‍മാരും ഓഹരിയുടമകളുമാണ്‌ ഓഹരികള്‍ വില്‍ക്കുന്നത്‌. ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക കടം ഭാഗികമായി തിരിച്ചടയ്‌ക്കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

ഈ മാസം ആദ്യമാണ്‌ എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കലിന്‌ ഐപിഒ നടത്തുന്നതിനുള്ള സെബിയുടെ അനുതമി ലഭിച്ചത്‌.

പൂന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ വിവിധ തരം ഔഷധ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും ആഗോള തലത്തിലുള്ള വില്‍പ്പനയുമാണ്‌ നടത്തുന്നത്‌.

X
Top