എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

വൈദ്യുതി വാഹന വിൽപ്പന ഇടിയുന്നു

കൊച്ചി: ഏപ്രിലില്‍ വൈദ്യുതി വാഹനങ്ങളുടെ വില്‍പ്പന മുൻമാസത്തേക്കാള്‍ 17.6 ശതമാനം ഇടിഞ്ഞ് 167,455 യൂണിറ്റുകളായെന്ന് ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.

മൂന്ന് ചക്ര വാഹനങ്ങളൊഴികെയുള്ള വിപണിയില്‍ ഇലക്‌ട്രിക് വാഹന വില്‍പ്പന നെഗറ്റീവ് വളർച്ചയാണ് നേടുന്നത്. അതേസമയം കഴിഞ്ഞ വർഷം ഇതേകാലയളവിനേക്കാള്‍ വില്‍പ്പനയില്‍ 44.5 ശതമാനം വർദ്ധനയുണ്ടായി.

ടി.വിഎസ് മോട്ടോറും ഒല ഇലക്‌ട്രിക്കും മികച്ച വില്‍പ്പനയാണ് നേടിയെങ്കിലും കഴിഞ്ഞ മാസത്തേക്കാള്‍ വലിയ തിരിച്ചടി വില്‍പ്പനയിലുണ്ടായി. ബജാജ് ഓട്ടോ, ഏതർ എന്നിവയുടെ വില്‍പ്പനയിലും ഇടിവുണ്ടായി.

ടാറ്റ മോട്ടോർസ്, എം.ജി മോട്ടോർ, ഹ്യുണ്ടായ്, ബി.വൈഡി എന്നിവയും വില്‍പ്പനയില്‍ തിരിച്ചടി നേരിട്ടു. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് പ്രിയമേറുന്നതാണ് ഇലക്‌ട്രിക് വാഹന വിപണിയില്‍ ആവേശം നഷ്‌ടമാക്കുന്നത്.

X
Top