അർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാംവിദേശനാണ്യ കരുതൽ ശേഖരം 683.99 ബില്യൺ ഡോളറിലെത്തിപെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുംജിഎസ്ടി കൗൺസിലിൽ നിർണായക ചർച്ചകൾക്ക് സാധ്യത; ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്ക് റിട്രോ ടാക്സ് ഇളവ്‌ ചർച്ച ചെയ്തേക്കും2,000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് 18% നികുതി ഏർപ്പെടുത്തിയേക്കും

ഇ-വാഹന വിപണി വീണ്ടും നേട്ടത്തിൽ

കൊച്ചി: രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും നേട്ടത്തിന്റെ ട്രാക്കിലേറി ഇലക്‌ട്രിക് വാഹന വിപണി. എല്ലാ ശ്രേണികളിലുമായി രാജ്യത്ത് കഴിഞ്ഞമാസം 72,452 ഇ-വാഹനങ്ങൾ പുതുതായി നിരത്തിലെത്തിയെന്ന് ‘പരിവാഹൻ” വെബ്‌സൈറ്റിലെ കണക്കുകൾ വ്യക്തമാക്കി. മേയിലെ 65,879 യൂണിറ്റുകളേക്കാൾ 10 ശതമാനമാണ് വളർച്ച.
മാർച്ചിൽ 77, 251 യൂണിറ്റുകളും ഏപ്രിലിൽ 72,590 യൂണിറ്റുകളുമായിരുന്നു വില്പന. ഇ-ത്രീവീലറുകൾക്കുള്ള മികച്ച സ്വീകാര്യതയും ഇ-ടൂവീലറുകളുടെ വില്പന മെച്ചപ്പെട്ടതുമാണ് ജൂണിൽ കരുത്തായത്. നടപ്പുവർഷം ഏപ്രിൽ-ജൂണിൽ 2.1 ലക്ഷം ഇ-വാഹനങ്ങൾ വിറ്റഴിഞ്ഞു. കഴിഞ്ഞ ജനുവരി-മാർച്ചിൽ വില്പന 1.79 ലക്ഷമായിരുന്നു.
കേരളത്തിലും ഇ-വാഹനങ്ങൾക്കുള്ളത് വൻ സ്വീകാര്യത. ഇക്കഴിഞ്ഞ ജനുവരി-മാർച്ചിലെ 7,261ൽ നിന്ന് ഏപ്രിൽ-ജൂണിൽ 9,279 യൂണിറ്റുകളിലേക്ക് വില്പന ഉയർന്നു. ഈമാസം ഇതുവരെ മാത്രം 345 ഇ-വാഹനങ്ങൾ വിറ്റഴിഞ്ഞു.
ഏപ്രിൽ-ജൂണിലെ പ്രതിമാസ വില്പന:
 ഏപ്രിൽ : 3372
 മേയ് : 2802
 ജൂൺ : 3105

X
Top