ഇന്ത്യ ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്; ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന നേട്ടം നിലനിർത്തി ◆ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ദാരിദ്ര്യ മുക്തരായത് 2.5 കോടി ആളുകൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി ◆ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പ്; ജിഡിപി വളർച്ച 7.8 ശതമാനമായി തുടരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ ◆ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് വര്‍ഷത്തില്‍ ഒരിക്കലാക്കാന്‍ നീക്കം ◆ റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ വർധന; ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം ◆

പ്രീ-സീരീസ് എ ഫണ്ടിംഗിൽ 2.3 മില്യൺ ഡോളർ സമാഹരിച്ച്‌ എഡ്‌ടെക് സ്റ്റാർട്ടപ്പായ ക്രീഡോ

ബാംഗ്ലൂർ: ബെംഗളൂരു ആസ്ഥാനമായുള്ള ക്രീഡോ ഏർലി ചൈൽഡ്ഹുഡ് സൊല്യൂഷൻസ് 2.3 മില്യൺ ഡോളർ പ്രീ-സീരീസ് എ ഫണ്ടിംഗിൽ സമാഹരിച്ചു. സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള യുബിഎസ് ഒപ്റ്റിമസ് ഫൗണ്ടേഷൻ, സ്‌പെക്‌ട്രം ഇംപാക്‌റ്റ്, ഗ്രേ മാറ്റേഴ്‌സ് ക്യാപിറ്റൽ, 1 ക്രൗഡ് എന്നിവർ ഈ ഫണ്ടിംഗ് റൗണ്ടിന് നേതൃത്വം നൽകി. ക്രീഡോയുടെ അടുത്ത ഘട്ട വളർച്ചയും വിപുലീകരണവും ത്വരിതപ്പെടുത്തുന്നതിന് ഏറ്റവും പുതിയ ഫണ്ടിംഗ് ഉപയോഗിക്കും. ചെന്നൈ ഐഐഎമ്മിലെ പൂർവ്വ വിദ്യാർത്ഥികളായ ദമ്പതികളായ മൃദുല ശ്രീധറും വി കെ മണികണ്ഠനും ചേർന്ന് 2012-ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് ക്രീഡോ. ഗുണനിലവാരമുള്ള ആദ്യകാല വിദ്യാഭ്യാസത്തെ ജനാധിപത്യവൽക്കരിക്കുക എന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് ക്രീഡോയുടെ സിഇഒ മൃദുല ശ്രീധർ പറഞ്ഞു.

അടിസ്ഥാന പഠനം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും താങ്ങാനാവുന്നതും ലളിതവുമായ മാർഗ്ഗം തേടുന്ന തങ്ങളുടെ പങ്കാളി സ്കൂളുകളിൽ നിന്ന് തങ്ങൾക്ക് മികച്ച പ്രതികരണമുണ്ടെന്നും, ഇന്ത്യയിലെ ഒന്നിലധികം നഗരങ്ങളിലുള്ള 7000+ സ്‌കൂളുകളിലേക്ക് ക്രീഡോയെ എത്തിക്കാൻ പുതിയ റൗണ്ട് ഫണ്ടിംഗ് തങ്ങളെ സഹായിക്കുമെന്നും മൃദുല ശ്രീധർ കൂട്ടിച്ചേർത്തു. താഴ്ന്ന വരുമാനക്കാരായ എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ള ആദ്യകാല വിദ്യാഭ്യാസം ലഭ്യമാക്കി സാമൂഹിക മാറ്റം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രീഡോയുടെ പ്രവർത്തനം.

X
Top