പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

39 മില്യൺ ഡോളർ സമാഹരിച്ച് ഇകോം എക്സ്പ്രസ്

മുംബൈ: ഇ-കൊമേഴ്‌സ് കേന്ദ്രീകൃത ലോജിസ്റ്റിക്‌സ് സ്ഥാപനമായ ഇകോം എക്‌സ്‌പ്രസ് നിലവിലുള്ള നിക്ഷേപകരായ വാർബർഗ് പിൻകസ്, സിഡിസി ഗ്രൂപ്പ്, പാർട്‌ണേഴ്‌സ് ഗ്രൂപ്പ് എന്നിവയിൽ നിന്ന് 39 മില്യൺ ഡോളറിന്റെ മൂലധനം സമാഹരിച്ചതായി ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലറിൽ ലഭ്യമായ റെഗുലേറ്ററി രേഖകൾ കാണിക്കുന്നു.

ഫണ്ടിങ്ങിന്റെ ഭാഗമായി പാർട്‌ണേഴ്‌സ് ഗ്രൂപ്പ് 29 മില്യൺ ഡോളർ നിക്ഷേപിച്ചപ്പോൾ, വാർബർഗ് പിൻകസ് ഏകദേശം 5.8 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് നടത്തിയത്. അതേസമയം ബാക്കി തുക നിക്ഷേപിച്ചത് സിഡിസി ഗ്രൂപ്പാണ്.

കമ്പനി സ്വകാര്യ ഫണ്ടിംഗ് റൗണ്ടിൽ 125-150 മില്യൺ ഡോളർ സമാഹരിക്കുമെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ ഒരു സാധ്യതയുള്ള വിൽപ്പനയ്ക്കായി ഇകോം എക്സ്പ്രസ് ആമസോണുമായി ചർച്ച നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

ചെറിയ പട്ടണങ്ങളിൽ നിന്നുള്ള ആവശ്യം ഉയരുകയും നേരിട്ടുള്ള ഉപഭോക്തൃ ബ്രാൻഡുകൾ പെരുകുകയും ചെയ്യുമ്പോൾ, ഇകോം എക്സ്പ്രസ് പോലുള്ള ഇ-കൊമേഴ്‌സ് കേന്ദ്രീകൃത ലോജിസ്റ്റിക് സ്ഥാപനങ്ങളുടെ പ്രാധാന്യം വർദ്ധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

X
Top