
ഐലീഗ് ക്ലബ് ഈസ്റ്റ് ബംഗാളിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്. ഇരു ക്ലബുകളും തമ്മിൽ ചർച്ചകൾ നടക്കുകയാണെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി അറിയിച്ചു. നിക്ഷേപകരോ സ്പോൺസർമാരോ ആയല്ല, ഉടമകളായിത്തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തുക എന്ന് ഗാംഗുലി പറഞ്ഞു.