കടമെടുപ്പ് പരിധി: കേന്ദ്രത്തിനും കേരളത്തിനുമിടയിൽ മഞ്ഞുരുകുന്നുഭാരത് ഉല്‍പന്നങ്ങളുടെ വില്പന വിപുലമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞെന്ന് നീതി ആയോഗ് സിഇഒ ബിവിആ‍‍ർ സുബ്രഹ്മണ്യംഐടി മേഖലയിൽ റിക്രൂട്ട്‌മെന്റ് മാന്ദ്യംസെമികണ്ടക്ടർ ചിപ്പ് നിർമ്മാണത്തിൽ വൻശക്തിയാകാൻ ഇന്ത്യ

പുതിയ വിഭാഗങ്ങളിലേക്ക് ബിസിനസ്സ് വളർത്താൻ പദ്ധതിയിട്ട് ഈസ്മൈട്രിപ്പ്

മുംബൈ: ഫോറെക്‌സ് എക്‌സ്‌ചേഞ്ച് സേവനങ്ങളിലേക്കും സർവീസ് ചെയ്‌ത അപ്പാർട്ട്‌മെന്റുകളിലേക്കും തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനൊപ്പം, ഹോട്ടൽ താമസങ്ങൾ, ബസ്, ട്രെയിൻ ടിക്കറ്റിംഗ് തുടങ്ങിയവ ഉൾപ്പെടുന്ന നോൺ-എയർ ട്രാവൽ ബുക്കിംഗ് സെഗ്‌മെന്റിലേക്ക്  ബിസിനസ്സ് വർദ്ധിപ്പിക്കാൻ പദ്ധതിയിട്ട് രാജ്യത്തെ രണ്ടാമത്തെ വലിയ യാത്രാ സേവന പ്ലാറ്റ്‌ഫോമായ ഈസ്മൈട്രിപ്പ്. ഇപ്പോൾ ബിസിനസുകൾ കോവിഡിന് മുമ്പുള്ള ലെവൽ നമ്പറുകൾ കൈവരിക്കുന്നതായും, യാത്രാ വിഭാഗത്തിലുടനീളം ഡിമാൻഡ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും, സമാനമായി, ഹോട്ടൽ ബുക്കിംഗ് പോലുള്ള വിമാന ഇതര വിഭാഗങ്ങൾ വലിയ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായും ഈസ്മൈ ട്രിപ്പ് സഹസ്ഥാപകനും ഡയറക്ടറുമായ പ്രശാന്ത് പിട്ടി പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷം എയർ സെഗ്‌മെന്റ് 57 ശതമാനം വർധിച്ചപ്പോൾ, ഹോട്ടൽ ബുക്കിംഗ് 136 ശതമാനം വർധന രേഖപ്പെടുത്തി. അതേപോലെ, കമ്പനിയുടെ 2022 സാമ്പത്തിക വർഷത്തിലെ വരുമാനം 102 ശതമാനം ഉയർന്ന് 400 കോടി രൂപയായപ്പോൾ, നികുതിക്ക് ശേഷമുള്ള ലാഭം 72 ശതമാനം വർധിച്ച് 105 കോടി രൂപയായി. നാണയ വിനിമയ സേവനങ്ങൾ പോലുള്ള പുതിയ വിഭാഗങ്ങൾ തങ്ങൾ നോക്കുന്നതായും, ഇതിനായി ആവശ്യമായ അനുമതി ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും പ്രശാന്ത് പിട്ടി പറഞ്ഞു. ദുബായ് കൂടാതെ യുകെ, യുഎസ്, ഫിലിപ്പീൻസ്, തായ്‌ലൻഡ്, സിംഗപ്പൂർ തുടങ്ങിയ വിദേശ വിപണികളിൽ പ്രവർത്തനം വിപുലീകരിക്കാൻ കമ്പനി പദ്ധതിയിടുന്നതായി പിട്ടി കൂട്ടിച്ചേർത്തു.

ഈസ്മൈട്രിപ്പ്ന്റെ മാർക്കറ്റ് ഷെയർ 10 ശതമാനം പ്ലസ് ശ്രേണിയിൽ തുടരുകയാണ്; ഒപ്പം കമ്പനിയുടെ വിറ്റുവരവിന്റെ 90 ശതമാനവും B2C വിഭാഗത്തിൽ നിന്നാണ്. കൂടാതെ, നോൺ-എയർ സെഗ്‌മെന്റ് വികസിപ്പിക്കുന്നതിനായി ഈസ്മൈട്രിപ്പ് അടുത്തിടെ രണ്ട് കമ്പനികളെ ഏറ്റെടുത്തിരുന്നു. 

X
Top