സേവന പ്രവർത്തനങ്ങൾ സെപ്റ്റംബറിൽ 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 57.7 ആയിഭക്ഷ്യ എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ 10,000 കോടിയുടെ മിഷനുമായി കേന്ദ്രസർക്കാർ; കേരളത്തിന്റെ കാര്‍ഷിക മേഖലയിലും ഉണര്‍വ്വിന് സാധ്യതഇന്ത്യയിലാദ്യമായി ഒറ്റക്കപ്പലിൽനിന്ന് 10330 കണ്ടെയ്നറുകൾ കൈമാറ്റം ചെയ്ത് വിഴിഞ്ഞംപുനരുപയോഗ ഊർജ മേഖലയിൽ വിപ്ലവത്തിന് കേരളം; ബാറ്ററിയിൽ വൈദ്യുതി സംഭരിച്ച് ഉപയോഗം ‘ബെസ്’ ഒരുക്കുന്നു, പിപിപി മാതൃകയിൽ പ്രത്യേക നിർവഹണ ഏജൻസി രൂപീകരിക്കാൻ കെഎസ്ഇബിസെപ്‌റ്റംബറില്‍ എഫ്‌ഐഐകള്‍ നിക്ഷേപിച്ചത്‌ 57,359 കോടി രൂപ

ഇ-ഫയലിങ് പോർട്ടലിന്റെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് നികുതി വകുപ്പ്

ന്യൂഡൽഹി: നികുതി ദായകർക്ക് ഇ-ഫയലിങ് പോർട്ടലിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ആദായ നികുതി വകുപ്പ്. പോർട്ടൽ കൈകാര്യം ചെയ്യുന്ന ഇൻഫോസിസ് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. ക്രമാനുഗതമല്ലാത്ത ട്രാഫിക് സംബന്ധമായ പ്രശ്നങ്ങളാണ് പരിഹരിക്കാനുള്ളതെന്നാണ് അറിയിച്ചിരിക്കുന്നത്.
ആദായ നികുതി വകുപ്പിന്റെ പുതിയ ഇ-ഫയലിങ് പോർട്ടലായ http://www.incometax.gov.in 2021 ജൂൺ 7നാണ് ലോഞ്ച് ചെയ്തത്. 2019ലാണ് പോർട്ടൽ വികസിപ്പിക്കാൻ ഇൻഫോസിസിന് കരാർ ലഭിക്കുന്നത്. ഇടയ്ക്കിടെ പോർട്ടൽ തടസ്സപ്പെടുകയും, ഉപഭോക്താക്കൾക്ക് നികുതി അടയ്ക്കുന്നതിൽ കാലതാമസം നേരിടേണ്ടി വരികയും ചെയ്തിരുന്നു. സർക്കാരിന്റെ നികുതി വരുമാനത്തിലും, കണക്കുകൂട്ടലുകളിലും പിഴവ് സംഭവിക്കുകയും ഇൻഫോസിസിനോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. പലതവണ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുകയും കേന്ദ്രസർക്കാർ തന്നെ നേരിട്ട് ഇടപെടേണ്ട സ്ഥിതിവിശേഷം ഉണ്ടാവുകയും ചെയ്തു.
ഈയടുത്ത കാലത്ത് ആദ്യ വാർഷികത്തോട് അനുബന്ധിച്ചു തന്നെ പോർട്ടൽ നിശ്ചലമായിരുന്നു. ഇതേത്തുടർന്ന് നിരവധി ഉപഭോക്താക്കൾ‌ക്ക് ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ലെന്നും, സേർച്ച് ഫങ്ഷൻ ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്നും പരാതി ഉയർന്നിരുന്നു. പുതിയ ഇൻകം ടാക്സ് ഇ-ഫയലിങ് പോർട്ടൽ വികസിപ്പിക്കാൻ 164.5 കോടി രൂപയാണ് സർക്കാർ നൽകിയത്.
2021 ജൂൺ മാസത്തിൽ ലോഞ്ച് ചെയ്തപ്പോൾ മുതൽ നിരവധി പരാതികളാണ് പോർട്ടലിനെക്കുറിച്ച് ഉയർന്നിരുന്നത്. നികുതിദായകർക്കുള്ള സേവനങ്ങൾ 8 ദിവസം തടസ്സപ്പെട്ടതിനെ തുടർന്ന് ധനകാര്യമന്ത്രാലയം ഇൻഫോസിസിന്റെ ഒഫീഷ്യൽസുമായി യോഗം ചേർന്നിരുന്നു. എന്നാൽ പ്രശ്നങ്ങൾ തുടരുന്ന അവസ്ഥയുണ്ടായി. തുടർന്ന് കേന്ദ്ര ധനകാര്യമന്ത്രി തന്നെ നേരിട്ട് ഇടപെടുകയും 2021 സെപ്തംബർ 15നു മുമ്പ് പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് താക്കീത് നൽകുകയും ചെയ്തിരുന്നു. ഇത്തരം പ്രശ്നങ്ങളെ തുടർന്ന് എല്ലാ ഫോമുകളുമടക്കം ടാക്സ് റിട്ടേൺ ഫയൽ ചെയ്യേണ്ട തിയ്യതി എല്ലാ നികുതി ദായകർക്കും നീട്ടി നൽകേണ്ട സ്ഥിതിയുണ്ടായി.
ഈ വർഷം മെയ് 17ന് ഇൻഫോസിസ് തന്നെ കൈകാര്യം ചെയ്യുന്ന ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് നെറ്റ് വർക്കിലും (ജിഎസ്ടിഐഎൻ) തടസ്സങ്ങളുണ്ടായി. തുടർന്ന് ഈ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന് ഇൻഫോസിസിനോട് ആവശ്യപ്പെടേണ്ട സാഹചര്യവുമുണ്ടായി.
2015ലാണ് ജിഎസ്ടിഐഎൻ നെറ്റ് വർക്ക് നിർമ്മിച്ച് മെയിന്റെയിൻ ചെയ്യാനുള്ള 1380 കോടിയുടെ വലിയ കരാർ ഇൻഫോസിസിനു ലഭിച്ചത്. തുടർന്ന് നിരവധി തവണ ഈ പോർട്ടലിലും തടസ്സങ്ങൾ നേരിടേണ്ട സ്ഥിതിയുണ്ടായിരുന്നു.

X
Top