ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

70 മില്യണ്‍ യൂറോയുടെ നിക്ഷേപവുമായി ഡിഎസ്എം ഫിര്‍മെനിക്

കൊച്ചി: പ്രാദേശിക ഉത്പ്പാദനം വര്‍ധിപ്പിക്കാനും വിപുലീകരണ പദ്ധതികൾക്കുമായി 70 മില്യണ്‍ യൂറോയുടെ പ്ലാന്റ് നിക്ഷേപങ്ങള്‍ നടത്തി ശാസ്ത്ര-പോഷകാഹാര-സൗന്ദര്യ സംരക്ഷണ സംരംഭമായ ഡിഎസ്എം ഫിര്‍മെനിക്. ഇതിന്റെ ഭാഗമായി, കേരളത്തില്‍ പുതുതായി വികസിപ്പിച്ച സീസണിംഗ് പ്ലാന്റിന്റെ ഉദ്ഘാടനവും ഗുജറാത്തില്‍ അതിനൂതന ഗ്രീന്‍ഫീല്‍ഡ് ടേസ്റ്റ് നിര്‍മാണ പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനവും കമ്പനി പ്രഖ്യാപിച്ചു. രണ്ട് പദ്ധതികള്‍ക്കുമായാണ് 70 മില്യണ്‍ യൂറോയുടെ നിക്ഷേപം നടത്തിയിരിക്കുന്നത്. ഉത്പ്പാദനം വര്‍ധിപ്പിക്കുന്നതിനും നൂതന വികാസങ്ങൾക്കും പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുമായി കമ്പനി മുൻഗണന നൽകും.

തുറവൂരിലെ, പുതിയതായി വികസിപ്പിച്ച പ്ലാന്റ് എഥിലീന്‍ ഓക്‌സൈഡ് രഹിത സീസണിം​ഗ് മാത്രമാണ് ഉത്പാദിപ്പിക്കുകയുളളൂ. ഈ പ്ലാന്റ് പൂര്‍ണമായും പുനഃഉപയോഗ വൈദ്യുതിയിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. ജല സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കുകയും മികച്ച പ്രവര്‍ത്തന കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കുകയും ഒപ്പം 150 പുതിയ പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഗുജറാത്തിലെ വഡോദരയിലാണ് 56,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പുതിയ ഗ്രീന്‍ഫീല്‍ഡ് ടേസ്റ്റ് പ്ലാന്റ് ഡിഎസ്എം ഫിര്‍മെനിക് ആരംഭിക്കുന്നത്.

X
Top