കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഫിഷറീസ് വകുപ്പുമായി കരാർ ഒപ്പിട്ട് ഡ്രെഡ്ജിംഗ് കോർപ്പറേഷൻ

മുംബൈ: ഫിഷറീസ് വകുപ്പുമായി കരാർ ഒപ്പിട്ട് ഡ്രെജിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഫിഷിംഗ് ഹാർബർ വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സംസ്ഥാനങ്ങളുമായും കേന്ദ്രവുമായും ദീർഘകാല കരാറുകളിൽ ഏർപ്പെടാൻ ഈ കരാർ കമ്പനിക്ക് വലിയ അവസരങ്ങൾ നൽകും. 2022-23 സാമ്പത്തിക വർഷത്തിൽ എക്കാലത്തെയും ഉയർന്ന 1000 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്ന പുതിയ ബിസിനസ് വെർട്ടിക്കലിലേക്ക് വിപുലീകരിക്കുന്നതിനും വൈവിധ്യവൽക്കരിക്കുന്നതിനുമുള്ള കമ്പനിയുടെ മറ്റൊരു ചുവടുവയ്പ്പാണിത്.

ഇന്ത്യയിലെ പ്രധാന തുറമുഖങ്ങൾക്ക് ഡ്രെഡ്ജിംഗ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ഡ്രെഡ്ജിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (DCI). ഇന്ത്യയിലും വിദേശത്തുമുള്ള ഉപയോക്താക്കൾക്ക് ഡ്രെഡ്ജിംഗിന്റെയും അനുബന്ധ സേവനങ്ങളുടെയും സമ്പൂർണ്ണ ശ്രേണി വാഗ്ദാനം ചെയ്യുന്നതിനും സുപ്രധാന ഇൻപുട്ടുകൾ നൽകുന്നതിലുമാണ് കമ്പനി പ്രദാനമായും ശ്രദ്ധ കേന്ദ്രികരിക്കുന്നത്. കമ്പനി വാഗ്ദാനം ചെയ്യുന്ന സേവനങ്ങളിൽ പൈലറ്റേജ്, ടഗ്ഗിംഗ്, ബെർതിംഗ്, അൺബർത്തിംഗ്, മൂറിംഗ് എന്നിവ ഉൾപ്പെടുന്നു. 

X
Top