ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

പണപ്പെരുപ്പ ഭീഷണി കൂടുതല്‍ കാലം നിലനില്‍ക്കും – ആര്‍ബിഐ ഗവര്‍ണര്‍

ലണ്ടന്‍: പണപ്പെരുപ്പം കൂടുതല്‍ കാലം നിലനില്‍ക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇടത്തരം കാലയളവില്‍ മാത്രമേ കേന്ദ്രബാങ്കിന്റെ ലക്ഷ്യമായ 4 ശതമാനത്തിലേയ്ക്ക് പണപ്പെരുപ്പം ചുരുങ്ങൂ,ലണ്ടനില്‍ സെന്‍ട്രല്‍ ബാങ്കിംഗ് മാസികയുടെ പരിപാടിയില്‍ ഗവര്‍ണര്‍ ദാസ് പറഞ്ഞു.കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കൈകൊണ്ട ധനനയങ്ങള്‍ പൂര്‍ണ്ണമായും പ്രാവര്‍ത്തികമായിട്ടില്ല.

അത് സമ്പദ് വ്യവസ്ഥയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കയാണ്.അനിശ്ചിതത്വം നിറഞ്ഞ അന്തരീക്ഷമായതിനാല്‍ നിരക്ക് സംബന്ധിച്ച അനുമാനങ്ങള്‍ പുറപ്പെടുവിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. അതേസമയം നടപ്പ് സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 6.5 ശതമാനമാകുമെന്ന് ആര്‍ബിഐ കരുതുന്നു.

സര്‍ക്കാറിന്റെ മൂലധന ചെലവുകള്‍ സ്വകാര്യ നിക്ഷേപവും ശേഷിയും വര്‍ദ്ധിപ്പിക്കും. കൂടാതെ സമൃദ്ധമായ ആഭ്യന്തര ഡിമാന്റ്, ഉപഭോഗവും ഉത്പാദനവും ഉയര്‍ത്തും, ഗവര്‍ണര്‍ അറിയിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി 2022 മെയ് മുതല്‍ റിപ്പോ നിരക്ക് ഉയര്‍ത്തുകയാണ് ആര്‍ബിഐ.

250 ബിപിഎസ് ഉയര്‍ത്തിയ ശേഷം ഫെബ്രുവരിയിലും ജൂണിലും പ്രധാന നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. അതേസമയം പണപ്പെരുപ്പം ഇപ്പോഴും ലക്ഷ്യത്തിന് മുകളിലാണ്. റിസര്‍വ് ബാങ്കിന്റെ പ്രവചനങ്ങള്‍ അനുസരിച്ച് ഉയര്‍ന്ന പണപ്പെരുപ്പം തുടരും.

അതേസമയം നേരത്തെ പ്രവചിച്ച 5.2 ശതമാനത്തില്‍ നിന്ന് പണപ്പെരുപ്പം 5.1 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

X
Top