കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

702 കോടിയുടെ പദ്ധതി സ്വന്തമാക്കി ദിലീപ് ബിൽഡ്‌കോൺ

മുംബൈ: സൂറത്ത് മെട്രോ റെയിൽ പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പിലാക്കാൻ ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷനിൽ (ജിഎംആർസി) നിന്ന് കരാർ ലഭിച്ചതായി ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് അറിയിച്ചു. ജിഎംആർസിയിൽ നിന്ന് ഒക്ടോബർ 15 ന് സ്വീകാര്യത കത്ത് ലഭിച്ചതായി ഹൈവേ ബിൽഡർ എക്സ്ചേഞ്ചുകളെ അറിയിച്ചു.

702.02 കോടി രൂപയാണ് നിർദിഷ്ട കരാറിന്റെ മൂല്യം. കോറിഡോർ 2 ന് കീഴിൽ മജുറ ഗേറ്റ് മുതൽ സരോളി ഡെഡ് എൻഡ് വരെ ഏഴ് സ്റ്റേഷനുകളുള്ള 8.702 കിലോമീറ്റർ എലിവേറ്റഡ് മെട്രോ ലൈനിന്റെ നിർമ്മാണം പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതിന്റെ നിർമ്മാണം 26 മാസത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതുണ്ട്.

സൂറത്ത് മെട്രോ റെയിൽ പദ്ധതിക്ക് 40.35 കിലോമീറ്റർ നീളവും രണ്ട് ഇടനാഴികളുമുണ്ട്. ഭോപ്പാൽ ആസ്ഥാനമായുള്ള ഒരു നിർമ്മാണ, അടിസ്ഥാന സൗകര്യ വികസന കമ്പനിയാണ് ദിലിപ് ബിൽഡ്‌കോൺ ലിമിറ്റഡ് (ഡിബിഎൽ). തിങ്കളാഴ്ച കമ്പനിയുടെ ഓഹരി 2.52 % മികച്ച നേട്ടത്തിൽ 223.40 രൂപയിലെത്തി.

X
Top