കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

ഇന്ത്യക്കാരുടെ ഓഹരി നിക്ഷേപം പുതിയ റെക്കോഡിലെത്തി

മുംബൈ: മ്യൂച്വല്‍ ഫണ്ടുകളും ബാങ്കുകളും ഇന്‍ഷുറന്‍സ്‌ കമ്പനികളും മറ്റ്‌ സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 2024ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ രണ്ട്‌ ലക്ഷം കോടി രൂപ നിക്ഷേപിച്ചു.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇതുവരെ ഈ വര്‍ഷം 22,241.90 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയ സ്ഥാനത്താണിത്‌. 2022നു ശേഷം ആദ്യമായാണ്‌ ഒരു വര്‍ഷം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ നിക്ഷേപം രണ്ട്‌ ലക്ഷം കോടി രൂപ മറിടക്കുന്നത്‌.

ഇത്തവണ പുതിയ റെക്കോഡും സ്ഥാപിച്ചു. കേവലം 96 വ്യാപാര ദിനങ്ങള്‍ കൊണ്ടുതന്നെ നിക്ഷേപം രണ്ട്‌ ലക്ഷം കോടി രൂപ മറികടന്നു.

കഴിഞ്ഞ മൂന്ന്‌ മാസങ്ങളിലാണ്‌ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങുന്നത്‌ വര്‍ധിച്ചത്‌. മാര്‍ച്ചില്‍ 56,356 കോടി രൂപയും ഏപ്രിലില്‍ 40,720 കോടി രൂപയുമാണ്‌ അവ നിക്ഷേപിച്ചത്‌.

മെയ്‌ മാസത്തിലെ നിക്ഷേപം ഏകദേശം 45,000 കോടി രൂപയാണ്‌. ഈ വര്‍ഷം ആദ്യത്തെ ഒരു ലക്ഷം കോടി രൂപ നിക്ഷേപിച്ചത്‌ 57 വ്യാപാരദിനങ്ങളിലായാണ്‌. അടുത്ത ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കാന്‍ 39 വ്യാപാര ദിനങ്ങള്‍ മാത്രമാണെടുത്തത്‌.

അതേ സമയം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കഴിഞ്ഞ മൂന്ന്‌ മാസവും വില്‍പ്പന നടത്തുകയാണ്‌ ചെയ്‌തത്‌. മാര്‍ച്ചില്‍ 8671 കോടി രൂപയുടെ വില്‍പ്പന നടത്തിയ അവ ഏപ്രിലിലും മെയിലും വില്‍പ്പന ശക്തമാക്കി.

ഏപ്രിലില്‍ 24,464 കോടി രൂപയുടെയും മെയില്‍ 22,241.90 കോടി രൂപയുടെയും വില്‍പ്പനയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്‌.

ഈ വില്‍പ്പനയെ പ്രതിരോധിക്കാനും വിപണി ഒരു തിരുത്തലിലേക്ക്‌ നയിക്കപ്പെടുന്നത്‌ തടയാനും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ കഴിഞ്ഞു.

സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴി നടത്തുന്ന പ്രതിമാസ നിക്ഷേപം ഏപ്രിലില്‍ ആദ്യമായി 20,000 കോടി രൂപ മറികടന്നിരുന്നു.

ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ നടന്ന എസ്‌ഐപി നിക്ഷേപം ഏകദേശം 56,500 കോടി രൂപയാണ്‌.

X
Top