കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ആങ്കർ നിക്ഷേപകരിൽ നിന്ന് 124 കോടി രൂപ സമാഹരിച്ച് ഇമുദ്ര

ന്യൂഡൽഹി: പ്രാരംഭ പബ്ലിക് ഓഫറിന് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്ന് 124 കോടി രൂപ സമാഹരിച്ചതായി ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ദാതാക്കളായ ഇമുദ്ര ലിമിറ്റഡ് അറിയിച്ചു. ഒരു ഷെയറിന് 256 രൂപ എന്ന നിരക്കിൽ 48,37,336 ഇക്വിറ്റി ഓഹരികൾ ഈ നിക്ഷേപകർക്കായി കമ്പനി അനുവദിച്ചതായി ബി‌എസ്‌ഇ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌ത രേഖകൾ വ്യക്തമാകുന്നു. ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ട് (എംഎഫ്), മോത്തിലാൽ ഓസ്വാൾ എംഎഫ്, നിപ്പോൺ ഇന്ത്യ എംഎഫ്, എസ്ബിഐ എംഎഫ്, ബാറിംഗ് പ്രൈവറ്റ് ഇക്വിറ്റി ഇന്ത്യ, ഹോൺബിൽ ഓർക്കിഡ് ഇന്ത്യ ഫണ്ട്, പൈൻബ്രിഡ്ജ് ഇന്ത്യ ഇക്വിറ്റി ഫണ്ട്, അബാക്കസ് ഗ്രോത്ത് ഫണ്ട് എന്നിവ ആങ്കർ ബുക്കിൽ പങ്കെടുത്ത നിക്ഷേപകരിൽ ഉൾപ്പെടുന്നു.
പുതിയ ഇഷ്യുവിന്റെ വലുപ്പം 200 കോടി രൂപയിൽ നിന്ന് 161 കോടി രൂപയായി കമ്പനി വെട്ടിക്കുറച്ചു. പുതിയ ഇഷ്യൂവിൽ നിന്നുള്ള വരുമാനം കടം തിരിച്ചടയ്ക്കൽ, പ്രവർത്തന മൂലധന ആവശ്യങ്ങൾ, ഉപകരണങ്ങൾ വാങ്ങൽ, പ്രവർത്തന വിപുലീകരണം തുടങ്ങിയ കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് വിപണിയിൽ 37.9 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സർട്ടിഫൈയിംഗ് അതോറിറ്റിയാണ് ഇമുദ്ര. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഡിജിറ്റൽ ട്രസ്റ്റ് സേവനങ്ങളും, എന്റർപ്രൈസ് സൊല്യൂഷനുകളും നൽകുന്ന ബിസിനസ്സിലാണ് കമ്പനി ഏർപ്പെട്ടിരിക്കുന്നത്.
ഒരു സർട്ടിഫിക്കേഷൻ അതോറിറ്റി എന്ന നിലയിൽ സർട്ടിഫിക്കറ്റുകൾ നൽകുന്നത് മുതൽ ഐഡന്റിറ്റി, ആധികാരികത, ഒപ്പിടൽ, സൊല്യൂഷൻ എന്നിവ വരെയുള്ള വിപുലമായ സേവനങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, മഷ്‌റക് ബാങ്ക്, ബൗഡ് ടെലികോം കമ്പനി, ചോളമണ്ഡലം എംഎസ് ജനറൽ ഇൻഷുറൻസ് കമ്പനി, ഭാരതി ആക്സ ലൈഫ് ഇൻഷുറൻസ് കമ്പനി എന്നിവ ഇമുദ്രയുടെ ചില പ്രമുഖ ഉപഭോക്താക്കളാണ്.

X
Top