ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ദ്ധിപ്പിക്കും-ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ (ഡിബിയു) രാജ്യത്തിന്റെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസ്വരമാക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കുന്നതിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടും. ഇതോടെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ദ്ധിക്കും.

ചെറുകിട, എംഎസ്എംഇ ലോണുകള്‍ പേപ്പര്‍ രഹിതമായി അനായസേന വിതരണം ചെയ്യപ്പെടുമെന്നും ഇതോടെ ഡിജിറ്റല്‍ ഇക്കോസിസ്റ്റം വിപുലീകരിക്കപ്പെടുകയും സാധാരണക്കാര്‍ അതിന്റെ ഭാഗമാകുമെന്നും ദാസ് പറഞ്ഞു. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സ്‌കീമുകളുമായി ബന്ധപ്പെട്ട സേവനങ്ങളും ഡിബിയുയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ (ഡിബിയു) പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചയാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. രണ്ട് മോഡുകളിലാണ് ഡിബുയുകളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും. സെല്‍ഫ് സര്‍വീസ്, അസിസ്റ്റഡ് മോഡുകള്‍ എന്നിവയാണ് അവ.

ഇതില്‍ സെല്‍ഫ് സര്‍വീസ് മോഡ് 24X7 ലഭ്യമാകും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ പോര്‍ട്ട് ബ്ലെയര്‍, ഛത്തീസ്ഗഡിലെ ബലോഡ്, കിഴക്ക്, വടക്ക്, പടിഞ്ഞാറ് സിക്കിം തുടങ്ങിയ സ്ഥലങ്ങളിലായി 12 ഡിബിയുകള്‍ എസ്ബിഐ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ബാങ്ക് ഓഫ് ബറോഡ വാരാണസി, കോട്ട, വഡോദര എന്നിവിടങ്ങളില്‍ 8 എണ്ണം തുറന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് ഹരിദ്വാര്‍, ചണ്ഡീഗഡ്, ഫരീദാബാദ് (ഹരിയാന), സൗത്ത് 24 പര്‍ഗാനാസ് (ഡബ്ല്യുബി) എന്നിവിടങ്ങളിലെ നാല് ഡിബിയുകളും രണ്ടാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക് ഡെറാഡൂണ്‍, കരൂര്‍ (തമിഴ്‌നാട്), കൊഹിമ, പുതുച്ചേരി എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും പ്രവര്‍ത്തിപ്പിക്കുന്നു.

നേരത്തെ ഇക്കാര്യത്തില്‍ ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

X
Top